കൊച്ചി: പൊലീസ് ആസ്ഥാനത്തെ ഭരണ നിർവഹണ ചുമതലയുള്ള എ.ഡി.ജി.പിയായി ടോമിൻ ജെ.തച്ചങ്കരിയുടെ നിയമനത്തിൽ ഹൈകോടതി സംശയമുന്നയിച്ചു. രഹസ്യ പ്രധാനമായ സ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചപ്പോൾ ജാഗ്രത പാലിച്ചോ എന്ന് ൈഹകോടതി സർക്കാറിനോട് ചോദിച്ചു. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചത് ചോദ്യംചെയ്തുകൊണ്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജ്ജിയിൽ അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്ന കേസുകളും അന്വേഷണങ്ങളും സംബന്ധിച്ചുമുള്ള വിവരങ്ങള്‍ രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
നിയമനം സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലും ഹൈകോടതി അതൃപ്തി അറിയിച്ചു. തച്ചങ്കരിയുടെ നിയമനം സര്‍ക്കാരിെൻറ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്നും മൂന്നാമതൊരാള്‍ക്ക് ഈ നിയമനത്തെ ചോദ്യംചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സത്യവാങ്മൂലത്തിൽ അതൃപ്തി അറിയിച്ച കോടതി വിശദമായ സത്യവാങ്മൂലം ജൂലൈ 10ന് മുന്‍പ് സമര്‍പ്പിക്കണമെന്നും സർക്കാറിനോട് നിര്‍ദ്ദേശിച്ചു.
തച്ചങ്കരിക്കെതിരായ കേസുകളുടെയും വകുപ്പുതല അന്വേഷണങ്ങളുടെയും വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു. തച്ചങ്കരിക്കെതിരെ രണ്ട് വിജിലന്‍സ് കേസുകളും ത്വരിതപരിശോധനയും അടക്കമുള്ളവ നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.