കോട്ടയം: സഹോദരനൊപ്പംചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിെച്ചന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ നടപടി. എരുമേലി പുഞ്ചവയൽ മറ്റത്തിൽ രാജൻകുട്ടിയേയാണ് (46) കോട്ടയം അഡീഷനൽ ജില്ല കോടതി ജഡ്ജി ജി.ഗോപകുമാർ വെറുതെവിട്ടത്.
പ്രതിയും മറ്റു രണ്ടു കൂട്ടുകാരും പെൺകുട്ടിയുടെ സഹോദരനും ചേർന്ന് 2007 നവംബർ മുതൽ 2014 ഏപ്രിൽ വരെ കാലയളവിൽ ലൈംഗികമായി പീഡിപ്പിെച്ചന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ആദ്യം നാലുപ്രതികളെയും ഉൾപ്പെടുത്തി പൊലീസ് ഒരു കുറ്റപത്രമായിരുന്നു സമർപ്പിച്ചിരുന്നത്. എന്നാൽ, കേസിെൻറ വിചാരണ ഘട്ടത്തിൽ കോടതി നിർദേശ പ്രകാരം പുനരന്വേഷണം നടത്തി ഒാരോ പ്രതികൾക്കുമെതിരെ പ്രത്യേകം കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഇതിൽ ഒന്നാമത്തെ കേസിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. 10 മീറ്റർ ചുറ്റളവിൽ ചുറ്റുപാടും വീടുകളുള്ള സ്ഥലത്തുള്ള ഷെഡിൽ പകൽ ഇങ്ങനൊരു കൃത്യം സംഭവിക്കില്ലെന്ന് കോടതി വിലയിരുത്തി. വ്യക്തമായ സമയമോ ദിവസമോ ചൂണ്ടിക്കാണിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതും വീഴ്ചയായി.
പെൺകുട്ടിക്ക് മറ്റൊരു ചെറുപ്പക്കാരനുമായി ഉണ്ടായിരുന്ന സ്നേഹബന്ധം വെളിപ്പെടുത്തുന്ന കത്ത് പ്രതിഭാഗം ഹാജരാക്കുകയും വിസ്താരത്തിൽ അത് പെൺകുട്ടി അംഗീകരിക്കുകയും ചെയ്തു. ആ ബന്ധത്തെ എതിർത്ത സഹോദരനും കൂട്ടുകാർക്കും എതിരെ കളവായി ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന പ്രതിഭാഗം വാദം കോടതി ശരിവെച്ചു.
പ്രതികളോട് മുൻവൈരാഗ്യമുള്ള സ്ഥലവാസിയായ പൊലീസ് ഉദ്യോഗസ്ഥൻ കേസിൽ ഇടപെട്ടതായും പ്രതിഭാഗം വാദിച്ചു. പെൺകുട്ടിയെ വൈദ്യ പരിശോധനക്കായി 50 കി.മീ അകലെയുള്ള ഹോസ്പിറ്റലിൽ ഹാജരാക്കിയതിലും വ്യക്തമായ വിശദീകരണം നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. വീട്ടിൽ അറിയാതെ പെൺകുട്ടി രഹസ്യമായി നിരന്തരം ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സഹോദരൻ നശിപ്പിച്ചത് വിരോധകാരണമായി എന്ന വാദവും കോടതി അംഗീകരിച്ചു.
പെൺകുട്ടി അടക്കം 12 സാക്ഷികളെ വിസ്തരിക്കുകയും 20 ലേറെ പ്രമാണങ്ങളും തൊണ്ടി മുതലുകളും കോടതിയിൽ പ്രൊസിക്യൂഷൻ ഹാജരാക്കുകയും ചെയ്‌തിരുന്നു. മറ്റ് പ്രതികൾക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.