സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് എറണാകുളം സ്വദേശി

എറണാകുളം: കോവിഡിനെതുടർന്ന് ചികിത്സയിലിരുന്ന എറണാകുളം സ്വദേശി മരിച്ചു. ആലുവ തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽവീട്ടിൽ കുഞ്ഞുവീരാൻ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾ അടക്കം 13 പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 

പ്രമേഹം, രക്തസമ്മർദ്ദം എന്നി അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ജൂലൈ 8നാണ് കുഞ്ഞുവീരാനെ കളമശ്ശേരി ആശുപത്രിയിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് കുഞ്ഞുവീരാന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

കോവിഡ് ചികിത്സയുടെ ഭാഗമായി ഇയാൾക്ക് പ്ലാസ്മ തെറാപ്പി അടക്കം നടത്തിയിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകർന്നത് എന്നത് വ്യക്തമല്ല. ആലുവയിൽ മാർക്കറ്റിൽ നിന്നാവാം എന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. കർഷകനായ ഇദ്ദേഹം സാധനങ്ങൾ മാർക്കറ്റിൽ വിൽക്കാൻ എത്താറുണ്ടായിരുന്നു.

ഇതോടെ എറണാകുളത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 41 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Tags:    
News Summary - covi death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.