തിരുവനന്തപുരം: 'കോവിഡ് വന്ന് പോകെട്ട' എന്ന് കരുതി നിയന്ത്രണങ്ങളിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നവർ ഇൗ വിവരങ്ങൾ കൂടിയൊന്ന് അറിയണം. ഭേദമായവരിൽ 90 ശതമാനം പേർക്കും കോവിഡാനന്തര രോഗാവസ്ഥയുണ്ടാകാമെന്ന് (പോസ്റ്റ് കോവിഡ് സിൻഡ്രം) പഠനം.
തലവേദനയും ക്ഷീണവും മുതൽ ഹൃദ്രോഗവും വൃക്കരോഗവും സ്ട്രോക്കും വരെ ഉണ്ടാകാൻ സാധ്യതയുെണ്ടന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറയുന്നു.
30 ശതമാനം പേർക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയിൽ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോൾ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കുറഞ്ഞ മരണനിരക്കും കൂടുതൽ പേർക്കും വേഗം മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്നാണ് വിലയിരുത്തൽ. സാർസ് വ്യാപനകാലത്തും 'പോസ്റ്റ് സാർസ് സിൻഡ്രം' പ്രകടമായിരുന്നു. പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിച്ച് ഇൗ രോഗാവസ്ഥയെ അഭിമുഖീകരിക്കാനാകുമോ എന്ന കാര്യവും പരിഗണയിലുണ്ട്. േകാവിഡ് ബാധ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പഠനങ്ങളുണ്ട്.
ഹൃദയത്തിെൻറ സാധാരണ നിലയിലും വിവിധ രോഗാവസ്ഥയിലുമുള്ള പ്രവർത്തനത്തിൽ നിർണായകപങ്ക് വഹിക്കുന്ന എൻസൈമാണ് എ.സി.ഇ-2 (ആൻറജിൻസിൻ കൺവേർട്ടിങ് എൻസൈം-2). എ.സി.ഇ-2 എൻസൈമുമായി ചേർന്നാണ് കോവിഡ് വൈറസ് കോശങ്ങളിൽ പ്രവേശിക്കുന്നത്.
ഈ എൻസൈം, വൈറസ് കൂട്ടുകെട്ട് ശരീരത്തിൽ എ.സി.ഇ-2 നടത്തുന്ന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും അത് ഹൃദയ പേശികളിൽ പരിക്കുണ്ടാക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്നം.
തിരുവനന്തപുരം: കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥക്ക് സാധ്യത. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകെളയും േകാവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടർ രോഗാവസ്ഥക്ക് കാരണം. കോവിഡ് ദേഭമായി രണ്ടാഴ്ച മുതൽ ഒരു മാസം വരെയുള്ള കാലയളവിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (പലവിധ അവയവങ്ങളെ ബാധിക്കുന്ന നീർക്കെട്ട്) എന്ന രോഗാവസ്ഥ പ്രകടമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.