തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനത്തിൽ ആയുഷ് വകുപ്പിനെ കൂടി സജീവമാ യി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. സമൂഹവ്യാപനം തടയുക എന്നതിലാണ് നിലവി ൽ സർക്കാറിെൻറ ബദ്ധശ്രദ്ധ. ആയുഷ് വകുപ്പിന് കീഴിലെ ഹോമിയോ, ആയുർവേദ വകുപ്പുകളി ൽ പ്രതിരോധമരുന്നുകൾ ലഭ്യമാണെന്നിരിക്കെ രോഗബാധിതരല്ലാത്ത പൊതുജനങ്ങൾക്ക് പ്രതിരോധ മരുന്ന് നൽകാൻ അനുവദിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
രോഗലക്ഷണം ഇല്ലാത്തവർക്ക് അവരുടെ താൽപര്യപ്രകാരം പ്രതിരോധമരുന്ന് ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം. നിലവിൽ അലോപ്പതി വകുപ്പിൽ പ്രതിരോധമരുന്നില്ല. ആയുഷ് വകുപ്പിന് കീഴിലെ ആയുർവേദ, ഹോമിയോപ്പതിയിൽ പ്രതിരോധ മരുന്നുകൾ ലഭ്യവുമാണ്. ആ സാധ്യത ഉപയോഗിക്കാൻ ഇതുവരെ ആരോഗ്യവകുപ്പ് തയാറായിട്ടില്ല. കോവിഡ് വ്യാപനം തടയുന്നതിൽ ചൈനയിൽ പാരമ്പര്യചികിത്സാരീതിയും ആധുനിക ചികിത്സാ സമ്പ്രദായത്തിനൊപ്പം പ്രയോഗിച്ചു. സംസ്ഥാനം ക്യൂബയിൽനിന്നും മരുന്ന് ലഭ്യമാക്കാൻ ശ്രമിക്കുകയാണ്.
മലേറിയ പ്രതിരോധത്തിന് അലോപ്പതിയിൽ നൽകുന്ന ഹൈഡ്രോക്സി ക്ലോറോക്വിനിന് സമാനമായ ആർസ് അൽബ് 30 എന്ന ഹോമിയോ മരുന്ന് 1994, 2004 ൽ രാജസ്ഥാനിലെ ബിക്കാനീറിലും ജയ്സാൽമീറിലും സർക്കാർ നൽകിയിരുെന്നന്ന് ഹോമിയോ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ചികുൻഗുനിയക്കും ഡെങ്കിപ്പനിക്കും ഹോമിയോ പ്രതിരോധ മരുന്ന് ഉപയോഗിച്ചിരുന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
ആയുർവേദത്തിൽ ഒൗപസർഗികരോഗ കൂട്ടത്തിലാണ് പകർച്ചവ്യാധികളെ ഉൾപ്പെടുത്തിയിട്ടുള്ളത്. കോവിഡിെൻറ ലക്ഷണങ്ങൾക്ക് ഉൾപ്പെടെ ചികിത്സ ലഭ്യമാണെന്നിരിക്കെ ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി അത് നിർത്തിവെക്കാൻ മാർച്ച് 23ന് ഉത്തരവിട്ടു. ശ്വസന സംബന്ധിയായ അസുഖങ്ങൾക്ക് മരുന്ന് ലഭ്യമാണെന്ന് ഫെബ്രുവരി മൂന്നാംവാരം കേന്ദ്ര സർക്കാറും വ്യക്തമാക്കിയിരുന്നു. ഇത്തരം ഒൗഷധം ഉപയോഗിക്കാൻ പ്രോേട്ടാകോൾ തയാറാക്കി സംസ്ഥാന ആയുഷ് വകുപ്പിനും ദേശീയ ആയുഷ് മിഷനും നൽകി. പക്ഷേ, ഇത് അവഗണിച്ചു എന്നാണ് ആക്ഷേപം. ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ കേരള ഗവൺമെൻറ് ആയുർവേദ മെഡിക്കൽ ഒാഫിസേഴ്സ് ഫെഡറേഷനും ആയുർേവദ മെഡിക്കൽ അസോസിയേഷൻ ഒാഫ് ഇന്ത്യയും രംഗത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.