തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞിെൻറ മൃതദേഹം പ്രോട്ടോക്കോൾ അനുസരിച ്ച് സംസ്കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുഞ്ഞിന് ഹൃദ്രോഗവും വളർച്ചക്കുറവുമുണ്ടായിരുന്നു. കുഞ്ഞിന് കോവിഡ് ബാധിച്ചത് സമ്പർക്കത്തിലൂടെയാകാനാണ് സാധ്യത.
പുലർച്ചെ ആറുമണിക്കാണ് മരണം സ്ഥിരീകരിച്ചത്. ഈ മാസം 21 നാണ് കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഗുരുതരമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് കുഞ്ഞിെൻറ ജീവൻ നിലനിർത്തിയിരുന്നത്. കുഞ്ഞിെൻറ ജീവൻ നിലനിർത്താൻ കിണഞ്ഞ് ശ്രമിച്ചിരുന്നതായും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കുഞ്ഞിനെ ചികിത്സിച്ച മഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊരമ്പയിൽ, പ്രശാന്തി എന്നീ ആശുപത്രികളിലെ അഞ്ചു ഡോക്ടർമാരെയാണ് നിരീക്ഷണത്തിലാക്കിയത്. സംസ്ഥാനത്ത് രോഗബാധ പൂർണമായി ഒഴിവായെന്ന് പറയാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.