തിരുവനന്തപുരം: അടച്ചുപൂട്ടൽ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ ഹ ൈകോടതി നിർദേശിച്ച തുക സ്വീകരിച്ച് വിട്ടുനൽകാൻ എല്ലാ ജില്ല പൊലീസ് മേധാവിമാർക്ക ും ഡി.ജി.പി നിർദേശം നൽകി. ടി.ആർ-5 രസീത് നൽകി പണം സ്വീകരിച്ച് വാഹനങ്ങൾ വിട്ടുനൽകാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെയും ക്രമസമാധാനവിഭാഗം സബ് ഇൻസ്പെക്ടർമാരെയും ചുതലപ്പെടുത്താനാണ് നിർദേശം.
ഇരുചക്രവാഹനങ്ങൾക്കും മുച്ചക്ര വാഹനങ്ങൾക്കും 1000 രൂപയും കാർ, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 2000 രൂപയും ഇടത്തരം ചരക്ക്് വാഹനങ്ങൾക്കും സ്റ്റേജ് ക്യാരേജ്, കോൺട്രാക്റ്റ് കാര്യേജ് എന്നിവക്കും 4000 രൂപയും വലിയ ചരക്ക് വാഹനങ്ങൾക്ക് 5000 രൂപയുമാണ് കോടതി നിശ്ചയിച്ച തുക.
പൊലീസ് ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കാമെന്ന സമ്മതപത്രത്തിന് പുറമെ ആർ.സി ബുക്ക്, ലൈസൻസ്, ഇൻഷുറൻസ് എന്നിവയുടെ പകർപ്പും നൽകണം. ബന്ധപ്പെട്ട േഡ്രായിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസറുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിച്ചശേഷം പേസ്ലിപ് ഹാജരാക്കാനും വാഹന ഉടമക്ക് അനുമതിയുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന തുക അടുത്തദിവസം തന്നെ ട്രഷറി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.