കോഴിക്കോട്: മരണവീട്ടിൽ അമ്പതിൽ കൂടുതൽ പേർ ചേർന്നാൽ പൊലീസിനെ വിളിക്കുമെന്ന് ഉത്തരവിട്ട നാട്ടിലെ ട്രെയിൻ യാത്ര സർക്കാർ കാണുന്നില്ലേയെന്ന് യാത്രക്കാർ. ‘ജനറൽ കമ്പാർട്ടുമെെൻറന്താ കൊറോണ കേറാ മലയാണോ?’ എന്നാണ് ജനറൽകമ്പാർട്ടുമെൻറിൽ കയറാൻ തിരക്കുകൂട്ടുന്ന യാത്രക്കാരുടെ ചിത്രം പങ്കുവെച്ച് രാജ് ഗോവിന്ദ് എന്ന യാത്രക്കാരൻ ചോദിക്കുന്നത്.
‘കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാൻ’ ഇന്ത്യൻ റെയിൽവെ യാതൊരു ഉളുപ്പുമില്ലാതെ പരസ്യം ചെയ്യുന്നത് നിർത്തണം. അല്ലെങ്കിൽ ജനറൽ കമ്പാർട്ടുമെൻറുകൾ കൂട്ടുകയോ റിസർവേഷൻ കമ്പാർട്ടുമെൻറിൽ ഒഴിവുള്ള കോച്ചുകളിൽ കയറാനോ ഉടൻ സംവിധാനം ചെയ്യണം. ഉത്സവങ്ങൾ, പെരുന്നാളുകൾ, വിവാഹം എന്തിനേറെ മരണവീട്ടിൽ പോലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് നിരോധിച്ച നാട്ടിലാണ് ഈ തിരെക്കന്ന് ഓർക്കണം’- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ഓഡിറ്റോറിയങ്ങൾ, കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെൻറ്ററുകൾ എന്നിവിടങ്ങളിൽ 50ലധികം പേർ ഒരുമിച്ചാൽ പൊലീസിനെ വിളിക്കുമെന്നാണ് സർക്കാർ പറയുന്നത്. ജനറൽ കമ്പാർട്ടുമെൻറിൽ രാജ്യത്തിെൻറ ഒരറ്റം മുതൽ മറ്റേയറ്റംവരെയുള്ള വിവിധ നാടുകളിലെ ആളുകളാണ് കുത്തിനിറച്ച് കയറുന്നത്. വിയർത്തൊലിച്ച് അട്ടിയിട്ടപോലെ നിൽക്കുന്ന ഈ യാത്രക്കാരുടെ കാര്യത്തിൽ രാജ്യത്തിന് യാതൊരു ഉത്തരവാദിത്വവുമില്ലേ? ഇവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണ്?’ എന്നും പോസ്റ്റിൽ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.