ചിത്രം: PTI

കോവിഡ്​ നിയന്ത്രണ ഉത്തരവ്​: ജനാവകാശങ്ങൾ തടയുന്നില്ലെന്ന്​ റവന്യൂ മന്ത്രി

തിരുവനന്തപുരം: പൊതുസമൂഹത്തി​െൻറ അവകാശങ്ങൾ തടയുന്ന ഒന്നും കോവിഡ്​ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവിലില്ലെന്ന്​ മന്ത്രി കെ. രാജൻ. പൊതുനന്മ മാത്രമാണ്​ ലക്ഷ്യമിടുന്ന​െതന്നും ഭരണഘടനാ വിരുദ്ധമായ ഒന്നും ഉത്തരവിലില്ലെന്നും മന്ത്രി പറഞ്ഞു. 

കടകളിൽ പോകാൻ വാക്​സിൻ സർട്ടിഫിക്ക​േറ്റാ ആർ.ടി.പി.സി.ആർ ഫലമോ ഒരു മാസത്തിനുമുമ്പ് കോവിഡ് രോഗം വന്ന്​ ഭേദമായവ​േരാ വേണമെന്ന്​​ നിർദേശിച്ചത്​ ഭരണഘനാ ലംഘനവും കോടതി വിധികൾക്ക്​ വിരുദ്ധവുമാണെന്ന്​ തിരുവഞ്ചൂർ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവര്‍ക്കും ജീവനോപാധി ഉറപ്പാക്കുന്ന വ്യവസ്ഥകളാണ്​ ഉത്തരവിലെന്ന്​ മന്ത്രി പറഞ്ഞു. ജീവനോപാധി തേടി പോകുന്നവര്‍ക്കും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും നിയന്ത്രണങ്ങളില്ല.

വാക്സിന്‍ സ്വീകരിക്കാത്തവർ വീട്ടിന്​ വെളിയില്‍ ഇറങ്ങരുതെന്നും വാക്സിനെടുത്തവർ മാത്രമേ കച്ചവടസ്ഥാപനങ്ങള്‍ നടത്താനും ജോലിചെയ്യാനും പാടുള്ളൂ​െവന്നും പറഞ്ഞ മിസോറം ഉത്തരവിനെയും സ്വകാര്യ^പൊതുമേഖലകളില്‍ പണിയെടുക്കുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയ അരുണാചല്‍‌പ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെയുമാണ്​ ഗുവാഹതി ഹൈകോടതി റദ്ദാക്കിയത്. സംസ്ഥാനത്തെ ഉത്തരവിൽ കടകളും ടൂറിസം സെൻററുകളും മറ്റ് ഇതര സ്ഥാപനങ്ങളും വാക്സിനേഷനെടുത്ത ജീവനക്കാരുടെ വിവരം പ്രസിദ്ധപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തു.

വാക്സിനേഷന്‍ എടുക്കാത്തവര്‍ ജോലി ചെയ്യേണ്ടതി​െല്ലന്ന് അർഥമാകുന്നില്ല. ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരോ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ഒരു മാസം മുമ്പ് കോവിഡ് വന്ന് ഭേദമായവരോ ആണെങ്കില്‍ കടകളിലും പൊതുസ്ഥലങ്ങളിലും ബാങ്കുകളിലും മറ്റും ജോലിക്കായും സന്ദര്‍ശകരായും പ്രവേശനം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്​ണ​െൻറ സബ്​മിഷന്​ നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

Tags:    
News Summary - Covid control order: Revenue Minister says human rights are not blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.