തിരുവനന്തപുരം: കോവിഡ് മരണം നിർണയിക്കുന്നതിൽ അവ്യക്തത തുടരുന്നതിടെ നടപടി ലഘൂകരിച്ച് മൃതദേഹം വേഗത്തിൽ ബന്ധുക്കൾക്ക് കൈമാറാൻ ആരോഗ്യവകുപ്പ് നിർദേശം. പരിശോധനഫലം വൈകുന്നതുമൂലം സംസ്കാരം നീളുന്ന സാഹചര്യം കണക്കിലെടുത്ത്, സംശയമുള്ള മരണങ്ങളിലും സംസ്കാരം കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണമെന്നാണ് പുതിയ നിർദേശം. ആശുപത്രി സൂപ്രണ്ട് സാധ്യമാകും വേഗത്തിൽ പരിശോധന ഫലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും മാർഗരേഖയിലുണ്ട്.
വൈറസ് ബാധ സംശയിച്ച് മരിച്ചയാളിൽനിന്ന് മൂന്ന് സാമ്പിളെടുക്കണം. ആദ്യത്തേത് എക്സ്പ്രസ്-നാറ്റ് പരിശോധനക്കയക്കണം. ജില്ലയിൽ ഇതിന് സൗകര്യമില്ലെങ്കിൽ സി.ബി നാേറ്റാ, ആൻറിജൻ ടെസ്റ്റോ പരിഗണിക്കാം. രണ്ടാം സാമ്പിൾ ആലപ്പുഴ എൻ.െഎ.വിയിലേക്കും അയക്കും. മൂന്നാമത്തേത് റിസർവായി സൂക്ഷിക്കും.
ആദ്യ സാമ്പിൾ റിപ്പോർട്ട് (എക്സ്പ്രസ് നാറ്റ്/സി.ബി നാറ്റ്/ആൻറിജൻ) താൽക്കാലിക ഫലമായി പ്രഖ്യാപിക്കും. എൻ.െഎ.വിയിൽനിന്നുള്ള ഫലവും മരിച്ചയാളുടെ മുഴുവൻ മെഡിക്കൽ വിശദാംശവും പരിശോധിച്ച ശേഷമാണ് അന്തിമഫലവും മെഡിക്കൽ റിപ്പോർട്ടും പുറത്തുവിടുക.
ഏതെങ്കിലും കാരണത്താൽ പൊലീസ് പോസ്റ്റ്മോർട്ടം നിർദേശിച്ചാൽ പരിശോധന ഫലത്തിന് കാത്തുനിൽക്കാതെ പോസ്റ്റ്മോർട്ടം നടത്തണം. ആവശ്യമായ മുൻകരുതൽ സ്വീകരിച്ചായിരിക്കണം നടപടികൾ. പോസ്റ്റ്മോർട്ടം ആവശ്യമില്ലാത്ത കേസുകളിൽ പൊലീസിൽനിന്ന് എൻ.ഒ.സി വാങ്ങി മൃതദേഹം കൈമാറാം. എൻ.ഒ.സി നടപടികൾ ഒരുദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടണം. വൈകുന്ന പക്ഷം ആ ദിവസം തന്നെ വിവരം ഡി.എം.ഒക്ക് റിപ്പോർട്ട് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.