തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് പി.ജി ഡോക്ടർമാർക്കടക്കം 15 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് ബാധ കണ്ടെത്തി. തലസ്ഥാന ജില്ലയിൽ തിങ്കളാഴ്ചമാത്രം അഞ്ച് ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 428 െഎ.സി.യു കിടക്കകളുള്ളതിൽ 328 എണ്ണം ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലായി സജ്ജമാക്കിയ 337 െഎ.സി.യു കിടക്കകളിൽ 288 എണ്ണമാണ് ഒഴിവുള്ളത്. സർക്കാർ മേഖലയിൽ 1087 വെൻറിലേറ്ററുകളുള്ളതിൽ 1023 എണ്ണം ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലെ 233 വെൻറിലേറ്ററുകളിൽ 221 എണ്ണം ഒഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.