തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് ഗള്‍ഫ് മേഖലയിലെ പ്രവാസികളായ മലയാള ികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രത ിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കും, കേന്ദ്ര വിദേശ കാര്യമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സംഘടനകളായ ഒ.ഐ.സി.സി, ഇന്‍കാസ് എന്നിവയുടെ പ്രതിനിധികളുമായി നടത്തിയ വിഡിയോ കോൺഫറന്‍സിനെ തുടര്‍ന്നാണ് അവര്‍ മുന്നോട്ട് െവച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കത്ത് നല്‍കിയത്.
ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍ എന്നിവര്‍ വളരെ ദുരിതമാണ് അനുഭവിക്കുന്നത്. അവരെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ എംബസികളും അടിയന്തരമായി ഹെല്‍പ്പ് ഡെസ്ക് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ, പ്ലസ് ടു പരീക്ഷകള്‍ എഴുതിയ പ്രവാസികളുടെ കുട്ടികള്‍ പലരും ഗള്‍ഫില്‍ കുടങ്ങിക്കിടക്കുകയാണ്. അവര്‍ക്ക് നാട്ടിലെത്തി പ്രഫഷനല്‍ കോഴ്സുകളുടെ പ്രവേശന പരീക്ഷകള്‍ക്ക് പഠിക്കാനോ ചേരാനോ കഴിയാത്ത അവസ്ഥയാണ്. പ്രവാസി മലയാളികളുടെ മക്കള്‍ക്ക് അതിനുള്ള സമയം നീട്ടി നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.