തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരൻ താമസിച്ചിരുന്ന വർക്കലയിലെ റിേസാർട്ട് അടച്ചുപൂട്ടി. റിസോർട്ടിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇറ്റാലിയൻ പൗരനുമായി സമ്പർക്കം പുലർത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരത്തെ കോവിഡ് 19 സ്ഥിരീകരിച്ച രണ്ടുപേർ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. രോഗബാധിതർ സഞ്ചരിച്ച സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വിഭാഗത്തിൻറെ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.