കൊച്ചി: എറണാകുളത്ത് 18 കന്യാസ്ത്രീകൾക്ക്കൂടി കോവിഡ്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ച വൈപ്പിൻ കുഴുപ്പിള്ളി എസ്.ഡി കോൺവെന്‍റിലെ സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലേർപ്പെട്ടവരാണിവർ. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകളാണിവർ.
ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ക്ലെയറിന് മരണ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അവർ ഹൃദയ സംബന്ധമായ അസുഖത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ 2 പേർക്ക് സ്ഥീരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.