കൊച്ചി: ദേശീയ സേവഭാരതിയെ കണ്ണൂർ ജില്ലയിലെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയ കലക്ടറുടെ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഒഴിവാക്കുന്നതിന് മുമ്പ് സേവഭാരതിയെകൂടി കേൾക്കേണ്ടിയിരുെന്നന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിെൻറ ഉത്തരവ്.
കണ്ണൂർ ജില്ലയിലെ കോവിഡ് സെൻററുകളിലുൾപ്പെടെ പ്രവർത്തിക്കാൻ മേയ് 22ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർ സേവഭാരതിയെ റിലീഫ് ഏജൻസിയായി നിയോഗിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം ഉത്തരവ് പിൻവലിച്ചു. ഒരു രാഷ്ട്രീയപാർട്ടിയുടെ ചിഹ്നവും മറ്റും ഉപയോഗിച്ചാണ് ഇവർ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വാർഡ് കൗൺസിലറുമടക്കം നാലുപേർ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി.
നോട്ടീസ് നൽകി തങ്ങൾക്കു പറയാനുള്ളത് കേൾക്കാതെ കലക്ടർ നടപടിയെടുത്തത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഈ വാദേത്താട് കോടതിയും യോജിച്ചു. കലക്ടർക്ക് ഇവരെ ഒഴിവാക്കാൻ അധികാരമുണ്ടെന്നായിരുന്നു സർക്കാറിെൻറ വാദം.
ഹരജിക്കാരെ ഒഴിവാക്കിയത് താൽക്കാലിക നടപടിയാണെന്നും ഇവരുടെ ഭാഗം കേട്ടശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും സർക്കാർ വിശദീകരിച്ചു. ഹരജി വരുന്നതുവരെ ഇത്തരം നടപടി സ്വീകരിക്കാതിരുന്നതെന്തെന്ന് ആരാഞ്ഞ കോടതി തുടർന്ന് ഉത്തരവ് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.