മലപ്പുറം: കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണമെന്നാണ് യു.ഡി.എഫിെൻറയും മുസ്‌ലിം ലീഗിെൻറയും നയമെന്ന് പി.െക. കുഞ്ഞാലിക്കുട്ടി. എന്നാൽ, സർക്കാറുകൾ കൃത്യമായ ഉത്തരവാദിത്തം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ലോക രാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാർ 'പൊളിറ്റിക്കൽ മൈലേജി'ൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ധാരാളം വീഴ്ചകൾ ഇക്കാര്യത്തിൽ അവരുടെ ഭാഗത്തുണ്ടായി. കേരള സർക്കാറും ഇത് ആവർത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദർഭത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിക്കണം. ഈ പ്രതിസന്ധിയെ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യണം. അതിന് പ്രതിപക്ഷത്തിെൻറ പൂർണ പിന്തുണയുണ്ടാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ട് ആണെന്നും അതിലേക്ക് സംഭാവനകൾ നൽകുന്നത് നല്ലകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.