കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിതരെ ചികിത്സിക്കാൻ ആയുർവേദത്തിനും സർക്കാർ അനുമതി. ലക്ഷണമില്ലാത്ത കോവിഡ് ബാധിതരെയും നേരിയ ലക്ഷണമുള്ളവരെയും ചകിത്സിക്കാൻ ആയുർവേദ ചകിത്സാരീതി കൂടി ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കോവിഡ് ഭേദമായശേഷം പ്രത്യക്ഷപ്പെടുന്ന മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോടെ ചികിത്സതേടുന്ന സെക്കൻഡറി ലെവൽ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർക്കാണ് ആയുർവേദ മരുന്നുകൾ നൽകുക.
രോഗിയുടെ സമ്മതത്തോടെ സർക്കാർ ആയുർവേദ സ്ഥാപനത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നടപ്പാക്കേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന് ഒരു നോഡൽ ഒാഫിസറും ഉണ്ടായിരിക്കണം. ഏഴു ദിവസത്തിനകം ചികിത്സാരീതി ആരംഭിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, ശ്വാസംമുട്ടൽ, ന്യുമോണിയ ലക്ഷണങ്ങൾ, കോവിഡിനൊപ്പം മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവരെ ഒരു കാരണവശാലും ചികിത്സിക്കാൻ അനുമതിയില്ല. ആയുർവേദമനുസരിച്ചുള്ള ഗുളിക, കഷായം, ലേഹ്യം, കുഴമ്പ്, ബാം പുരട്ടൽ, ആവികൊള്ളിക്കൽ തുടങ്ങിയ രീതികളാണ് അവലംബിക്കുക.
പല സി.എഫ്.എൽ.ടി.സികളിലും ചികിത്സയിൽ കഴിയുന്ന രോഗികളുടെ ആവശ്യപ്രകാരം ആയുർവേദ ഡോക്ടർമാർ ഇത്തരം മരുന്നുകൾ ഇപ്പോൾ തന്നെ നൽകുന്നുണ്ടെന്നും അപ്രകാരം നിരവധിപേർക്ക് രോഗം പൂർണമായും ഭേദമായിട്ടുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
കോവിഡ് ചികിത്സക്ക് അലോപ്പതിക്കൊപ്പം മറ്റ് ചികിത്സാരീതികളും കൂടി അവലംബിക്കണമെന്ന് ആയുർവേദ-ഹോമിയോ ഡോക്ടർമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ കോടതിയെ സമീപിക്കുകയും കോടതിയുടെ അനുകൂല ഉത്തരവ് പ്രകാരമാണ് സർക്കാർ അനുമതി നൽകിയത്.
ആയുർവേദത്തിന് അനുമതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഹോമിയോ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിലും സംഘടന പ്രതിനിധികൾ സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്.
നേരേത്ത ഭാരതീയ ചികിത്സാവകുപ്പിെൻറ അമൃതം പദ്ധതി പ്രകാരം ക്വാറൻറീനിലിരിക്കെ ആയുർവേദ മരുന്ന് കഴിച്ച ഒരുലക്ഷത്തിലധികം പേരിൽ 350ഒാളം പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റിവ് ആയത്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ടും കോടതിയിലടക്കം ആയുർവേദ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.