കോവിഡ് വാക്സിൻ ആദ്യം രോഗബാധ കൂടുതലുള്ള മേഖലയിൽ -ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണം സംബന്ധിച്ച് മുൻഗണനാ പട്ടിക തയാറാക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ഏറ്റവും കൂടുതൽ രോഗബാധയുള്ള മേഖലകളിലായിരിക്കും പ്രതിരോധ മരുന്ന് ആദ്യം വിതരണം ചെയ്യുക. രോഗവ്യാപനം കൂടിയ ജില്ലകളിൽ ഡ്രൈ റൺ നടത്താനാണ് കേന്ദ്ര സർക്കാർ നിർദേശമെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നതിന്‍റെ കാര്യക്ഷമത ഉറപ്പാക്കാൻ സംസ്ഥാനത്ത് നാളെ ഡ്രൈ റൺ നടക്കും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഡ്രൈ റൺ നടക്കുക. പ്രതിരോധ മരുന്ന് വിതരണത്തിൽ സംസ്ഥാനത്തിന് മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാറിനോട് കേരളം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Covid Vaccine Distribution place fixed in Kerala says Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.