കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതിയിലെ രേഖകൾ ഹാജരാക്കണമെന്ന് ഹൈകോടതി.
വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാറിന്റെ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിർദേശം. വിഷയം ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും. അതുവരെ സെഷൻസ് കോടതി ഉത്തരവിൽ മുമ്പ് പുറപ്പെടുവിച്ച സ്റ്റേ തുടരും.
സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് ഒക്ടോബർ അഞ്ചിനാണ് വിചാരണക്കോടതി ഉത്തരവുണ്ടായത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി പത്രിക നൽകിയ ബി.എസ്.പിയിലെ കെ. സുന്ദരയെ സുരേന്ദ്രന്റെ അനുയായികൾ തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8300 രൂപയുടെ മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചെന്നുമാണ് കേസ്. സാക്ഷിയായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസർകോട് കോടതി കെ. സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്.
അധികാരപരിധി ലംഘിക്കുന്ന ഉത്തരവാണ് കോടതിയിൽ നിന്നുണ്ടായതെന്നാണ് സർക്കാർ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.