തിരുവനന്തപുരം: സംസ്ഥാനത്ത് ഒൗദ്യോഗികമായി സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ 1000 പിന്നിടുേമ്പാൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാന ജില്ലയിലാണ്. 308 പേരാണ് ഇതുവരെ മരിച്ചത്. തൊട്ടടുത്ത മലപ്പുറത്ത് 100 മരണങ്ങളാണ് ഇതുവരെയുണ്ടായത്. മറ്റ് ജില്ലകളിലെല്ലാം മരണസംഖ്യ 100 ൽ താഴെയാണ്. ഏറ്റവും കുറവ് മരണങ്ങളുള്ളത് വയനാട്, ഇടുക്കി ജില്ലകളിലാണ്, അഞ്ചുവീതം.
മരിച്ചവരിൽ 2.7 ശതമാനം മാത്രമാണ് യാത്രാ പശ്ചാത്തലമുള്ളവർ. 97.3 ശതമാനവും സമ്പർക്കരോഗികളാണ്. 71.78 ശതമാനം പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. 41നും 59നും മധ്യേ പ്രായമുള്ളവർ 23.63 ശതമാനം. 19-40 പ്രായപരിധിയിലുള്ളവർ 19 ശതമാനമാണ്. 17 വയസ്സിൽ താഴെയുള്ള അഞ്ചുപേരും ഇക്കാലയളവിൽ മരിച്ചു.
സെപ്റ്റംബർ ഒന്നിനു ശേഷം ഇതുവരെ (41 ദിവസങ്ങൾക്കിടെ) 705 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ജൂലൈ 22 നും ഒക്േടാബർ അഞ്ചിനുമിടയിൽ മരിച്ച 85 പേരുടെ സാമ്പിളുകൾ പോസിറ്റിവായിട്ടുണ്ടെങ്കിലും ഇവരുടെ മരണകാരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന് കീഴിലുള്ള െഡത്ത് ഒാഡിറ്റ് കമ്മിറ്റിയുടെ വിദഗ്ധ പരിശോധനക്കു ശേഷമേ ഒൗദ്യോഗികമായി സ്ഥിരീകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.