തിരുവനന്തപുരം: നേതാക്കൾ കാരണം ജീർണതയുടെ പടുകുഴിയിലായ സി.പി.എമ്മിനെ രക്ഷിക്കാൻ പ്രവർത്തകർ രംഗത്തുവരണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ. പി. ചിദംബരത്തിെൻറ കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച സമീപനം പോലെ, സംസ്ഥാന സെക്രട്ടറിയുടെ മകനെ എൻഫോഴ്സ്മെൻറ് ചോദ്യംചെയ്ത വിഷയത്തിൽ കേന്ദ്ര ഭരണത്തിനെതിരെ പ്രതികരിക്കാൻ സി.പി.എം തയാറാണോയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
കേന്ദ്രസർക്കാറിനെതിരെ പ്രതികരിക്കുകയോ ബിനീഷിനെ തള്ളിപ്പറയുകയോ ചെയ്യാൻ സി.പി.എമ്മും ഡി.വൈ.എഫ്.െഎയും ധൈര്യം കാട്ടണം. കോടിയേരിയുടെ മകൻ എന്നതിനെക്കാൾ ബിനീഷ് ഡി.വൈ.എഫ്.െഎയുടെ മുഖവും നേതാവുമാണ്. സ്വർണക്കടത്ത്, മയക്കുമരുന്ന് കടത്ത്, ലൈഫ് മിഷൻ കോഴ വിഷയങ്ങളിൽ സി.പി.എം നിലപാട് വ്യക്തമാക്കണം.
സ്വർണക്കടത്തുകേസിൽ പാർട്ടി സെക്രട്ടറിയുടെ ഇടപെടൽ വ്യക്തമായിട്ടും സ്വർണക്കടത്തുകാരിക്ക് െഎ.ടി വകുപ്പിനുകീഴിൽ നിയമനം നൽകിയിട്ടും ഒരക്ഷരം ഉരിയാടാൻ സി.പി.എം പോളിറ്റ് ബ്യൂറോക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു, ജില്ല സെക്രട്ടറി എം.ആർ. മനോജ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.