കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവും പട്ടാമ്പി മുൻ എം.എൽ.എയുമായ സി.പി. മുഹമ്മദ്. ഇത്തവണ സ്ഥാനാർഥിയായി പരിഗണിക്കേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.
2001ലും 2006ലും 2011ലും പട്ടാമ്പിയിൽ എന്നെ വിജയിപ്പിച്ച എല്ലാവർക്കും നന്ദി. 2021ൽ പട്ടാമ്പിയിൽ സ്ഥാനാർഥിയായി എന്നെ പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെ അറിയിച്ചു-സി.പി മുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.
2001ൽ സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറിയും സിറ്റിങ് എം.എൽ.എയുമായ കെ.ഇ ഇസ്മായിലിനെ തോൽപിച്ചാണ് സി.പി. മുഹമ്മദ് പട്ടാമ്പിയിൽ കന്നി വിജയം നേടിയത്. 2011ൽ ഹാഗ്രിക് വിജയം നേടിയ സി.പി. മുഹമ്മദ്, 12,475 ഭൂരിപക്ഷത്തിൽ സി.പി.ഐയുടെ കെ.പി. സുരേഷ് രാജിനെ പരാജയപ്പെടുത്തി.
2016ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ മുഹമ്മദ് മുഹ്സിൻ 7404 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചു പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.