പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നു -ബിനോയ്‌ വിശ്വം

കോഴിക്കോട്: ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. അത്തരത്തിലുള്ള കൂടിക്കാഴ്ച ഇ.പി ഒഴിവാക്കണമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്ക് എല്ലാം കമ്മ്യൂണിസ്റ്റ് മൂല്യബോധം വളരെ പ്രധാനമാണ്. അണികളെ പഠിപ്പിക്കുന്ന മൂല്യം പാലിക്കലും പ്രാവർത്തികമാക്കലും നേതാക്കളുടെ കടമയാണ് എന്നും ബിനോയ് വിശ്വം ഓർമപ്പെടുത്തി.

കളങ്കിത വ്യക്തിത്വങ്ങളുടെ കമ്പോള താൽപര്യങ്ങളിൽ രാഷ്ട്രീയക്കാർ പെടരുത്. ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ വ്യക്തികളുടെ മാത്രം വീഴ്ചയാണ്. അത് ഇടതുപക്ഷത്തിന്‍റെ കുഴപ്പമല്ല. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ജയരാജൻ മാറി നിൽക്കണോ എന്ന് ചോദിച്ചപ്പോൾ അത്തരം കാര്യങ്ങളിലേക്കൊന്നും ഇപ്പോൾ താൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPI against EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.