സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് സി. ദിവാകരനെ ഒഴിവാക്കി

കൊല്ലം: മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരനെ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കി. കൊല്ലത്ത് നടക്കുന്ന പാർട്ടി കോൺഗ്രസിൽ നടന്ന യോഗത്തിലാണ് കാനം വിരുദ്ധപക്ഷക്കാരൻ കൂടിയായ ദിവാകരനെ ഒഴിവാക്കിയത്. സി.എന്‍. ചന്ദ്രന്‍, സത്യന്‍ മൊകേരി, കമല സദാനന്ദൻ എന്നിവരെയും ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  എന്‍.രാജന്‍, എന്‍.അനിരുദ്ധന്‍, പി.വസന്തം, കെ.പി.രാജേന്ദ്രന്‍, ഇ.ചന്ദ്ര ശേഖരന്‍, മഹേഷ് കക്കത്ത് (കാന്‍ഡിഡേറ്റ് അംഗം) എന്നിവർ ദേശീയ കൗൺസിലിലേക്ക് ഇടംപിടിച്ചു. ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ദിവാകരൻ കേരളത്തിൽ നിന്നള്ള പ്രതിനിധികളുടെ യോഗം ബഹിഷ്കരിച്ചു. 

അതേസമയം, തനിക്ക് ഗോഡ്ഫാദർമാരില്ലെന്നും ആരുടെയും സഹായത്തിൽ തുടരാനില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഗോഡ്ഫാദർമാരെ താൻ അംഗീകരിക്കില്ല. മുതിർന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സി.പി.ഐയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടെ കൈ​ക്കൊ​ള്ളേ​ണ്ട രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും വ്യ​ക്ത​മാ​ക്കി പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് ഇന്ന് തി​ര​ശ്ശീ​ല വീ​ഴും. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പാ​ർ​ട്ടി​യെ െമ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചി​ല തി​രു​ത്തു​ക​ളും പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ചിരുന്നു. 

Tags:    
News Summary - CPI National Executive C Diwakaran-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.