കോട്ടയം: ജോസ് കെ. മാണിക്ക് ജനകീയ അടിത്തറയില്ലെന്ന സി.പി.ഐ നിലപാട് ബാലിശമെന്ന് കേരള കോൺഗ്രസ്-എം. ജനകീയ അടിത്തറക്ക് മാര്‍ക്കിടുന്നവര്‍ പല തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടവരാണ്. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലാണ് സി.പി.ഐക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്.
പാർട്ടി സ്വാധീനം അറിയണമെങ്കിൽ പീരുമേട്ടിലെ സി.പി.ഐ എം.എൽ.എ വാഴൂർ സോമനോട് ചോദിക്കണം. ജയിക്കുന്ന സീറ്റുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കുകയും പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളില്‍ കെട്ടിവെക്കുകയും ചെയ്യുന്നത് പാപ്പരത്തമാണ്.
അടുത്ത കാലത്തൊന്നും ഇടതുമുന്നണി വിജയിച്ചിട്ടില്ലാത്ത ഇടങ്ങളില്‍ ഇത്തവണ മികച്ച വിജയം നേടിയത് കേരള കോണ്‍ഗ്രസിെൻറ സ്വാധീനംകൊണ്ടാണ്. കരുനാഗപ്പള്ളിയിലും മൂവാറ്റുപുഴയിലും സി.പി.ഐ പരാജയപ്പെട്ടത് ജനകീയാടിത്തറ ഇല്ലാത്തതു കൊണ്ടാണോയെന്നും നേതാക്കൾ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.