തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർഥിത്വത്തിൽ പ്രതികരണവുമായി സി.പി.ഐ. രാഹുലിനെ റായ്ബറേലിയിൽ പിന്തുണക്കുന്നുവെന്ന് മുതിർന്ന നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു.
റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. വയനാട്ടിൽ രാഹുലിനെ മത്സരിപ്പിച്ചത് തെറ്റെന്ന തിരിച്ചറിവിനെ സ്വീകരിക്കുന്നു. മുഖ്യശത്രു ബി.ജെ.പിയാണെന്ന് ഇപ്പോഴെങ്കിലും രാഹുൽ തിരിച്ചറിഞ്ഞുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സി.പി.ഐ ഉയർത്തിയിരുന്നത്. കൂടാതെ, സി.പി.ഐയുടെ മുതിർന്ന നേതാവ് ആനി രാജയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ വിമർശിച്ച സി.പി.ഐക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധി സിറ്റിങ് സീറ്റിലാണ് മത്സരിക്കുന്നതെന്നായിരുന്നു കോൺഗ്രസിന്‍റെ വിശദീകരണം.
തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സോണിയ രാജ്യസഭാംഗമായതോടെയാണ് മണ്ഡലത്തിൽ മത്സരിക്കാൻ രാഹുലിന് വഴി തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.