തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി നിലപാടിനെതിരെ പ്രതികരിച്ച ദേശീയ നിർവാഹകസമിതിയംഗം കെ.ഇ. ഇസ്മയിലിനെതിരെ സി.പി.െഎ സംസ്ഥാന നേതൃത്വത്തിെൻറ നടപടി. എൽ.ഡി.എഫ് യോഗത്തിൽ പെങ്കടുക്കുന്ന സി.പി.െഎ സംഘത്തിൽനിന്ന് അേദ്ദഹത്തെ ഒഴിവാക്കി. ഇസ്മയിലിെൻറ നടപടിയിലുള്ള സംസ്ഥാന നേതൃത്വത്തിെൻറ അതൃപ്തി ദേശീയ എക്സിക്യൂട്ടിവിനെ അറിയിക്കാനും തീരുമാനിച്ചു. ദേശീയ നിർവാഹകസമിതി അംഗത്തിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന ഘടകത്തിന് പരിമിതിയുള്ളതിനാലാണ് ഇൗ നടപടി.
എം.എൻ സ്മാരകത്തിൽ ചേർന്ന സംസ്ഥാന നിർവാഹകസമിതി േയാഗം െഎകകണ്ഠ്യേനയാണ് തീരുമാനം കൈക്കൊണ്ടതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇസ്മയിലും ഇൗ തീരുമാനം അംഗീകരിച്ചു. പാർട്ടി നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇസ്മയിൽ തയാറായില്ല. ‘എല്ലാം ഉഷാർ’ എന്നുമാത്രം പറഞ്ഞ് അദ്ദേഹം എം.എൻ സ്മാരകത്തിൽനിന്ന് മടങ്ങി. വെള്ളി, ശനി ദിവസങ്ങളിൽ ഡൽഹിയിൽ സി.പി.െഎ ദേശീയ നിർവാഹകസമിതി ചേരുന്നുണ്ട്.
സംസ്ഥാന നിർവാഹകസമിതിയോഗത്തിൽ കെ.ഇ. ഇസ്മയിലിെൻറ നടപടിക്ക് രൂക്ഷ വിമർശനമാണ് ഉണ്ടായത്. തോമസ് ചാണ്ടി വിഷയത്തിൽ മന്ത്രിസഭയോഗം ബഹിഷ്കരിച്ച സി.പി.െഎ നടപടിയെ എല്ലാവരും അംഗീകരിച്ചു. എന്നാൽ, തോമസ് ചാണ്ടിയുടെ രാജി വൈകിയില്ലെന്ന ഇസ്മയിലിെൻറ പ്രതികരണവും പൊതുയോഗത്തിൽ പാർട്ടി അച്ചടക്കം തന്നെ ആരും പഠിപ്പിക്കേണ്ടെന്ന പ്രസ്താവനയും പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതയുണ്ടെന്ന് പൊതുജനങ്ങളിൽ തോന്നലുണ്ടാക്കിയെന്ന് യോഗം വിലയിരുത്തി.
താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന മുൻ നിലപാട് ഇസ്മയിൽ ആവർത്തിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. തേക്കടിയിൽ താൻ നടത്തിയെന്ന് പറയുന്ന പ്രസ്താവന തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യം തെൻറ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ച ഇസ്മയിൽ എതിർപ്പ് ശക്തമായതിനെതുടർന്ന് തെറ്റുപറ്റിയെന്ന് സമ്മതിച്ചു. മന്ത്രിസഭയോഗം ബഹിഷ്കരിക്കാനുള്ള സി.പി.െഎ തീരുമാനമാണ് തോമസ് ചാണ്ടിയുടെ രാജിയിൽ കലാശിച്ചത്. അത് തോമസ് ചാണ്ടിയും സമ്മതിച്ചതാണ്. എന്നാൽ, അക്കാര്യത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മാത്രമേ ഇസ്മയിലിെൻറ പ്രതികരണം കൊണ്ട് സാധിച്ചുള്ളൂ.
മുതിർന്ന നേതാവിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണിതെന്ന് യോഗം വിലയിരുത്തി. നേരത്തേ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മയിൽ, നിയമസഭാകക്ഷി നേതാവ് ഇ. ചന്ദ്രശേഖരൻ എന്നിവരെയാണ് മുന്നണി യോഗത്തിൽ പെങ്കടുക്കുന്നതിന് നിശ്ചയിച്ചിരുന്നത്. മുതിർന്ന നേതാക്കൾ എന്ന നിലയിൽ ഇ. ചന്ദ്രശേഖരനൊഴികെയുള്ള നേതാക്കളായിരുന്നു എൽ.ഡി.എഫ് യോഗത്തിൽ പെങ്കടുത്തുവരുന്നത്. അതിൽനിന്ന് ഇസ്മയിലിനെ മാറ്റിയാണ് പ്രതിനിധിസംഘത്തിെൻറ എണ്ണം മൂന്നായി കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.