തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ സി.പി.എം. മന്ത്രി കെ.ടി. ജലീലിെനാപ്പം. ജലീലിെൻറ സഹോദരപൗത്രനായ കെ.ടി. അബീദിെൻറ നിയമനത്തിെനതിരെ യു.ഡി.എഫും യൂത്ത് ലീഗും ഉയർത്തുന്ന ആരോപണങ്ങൾ തള്ളി മന്ത്രിയുടെ നിലപാടിനൊപ്പം നിൽക്കാൻ സി.പി.എം സംസ്ഥാന െസക്രേട്ടറിയറ്റിൽ ധാരണ.
അതേസമയം സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജറായി പ്രവർത്തിക്കുന്ന കെ.ടി. അദീപ് മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് തിരികെപോയേക്കും.
ജനറൽ മാനേജർ തസ്തികയിലേക്ക് അഭിമുഖത്തിന് വന്ന ഉദ്യോഗാർഥികളാരും പരാതിയുമായി രംഗത്ത് വരാത്തതും ഡെപ്യൂേട്ടഷൻ വ്യവസ്ഥയിലാണ് നിയമനമെന്ന മന്ത്രിയുടെ വിശദീകരണത്തിൽ സെക്രേട്ടറിയറ്റ് പൊതുവെ യോജിക്കുകയായിരുന്നു. നിയമനം നൽകിയ ഉദ്യോഗാർഥിക്ക് മാത്രമാണ് യോഗ്യത ഉണ്ടായിരുന്നത്.
നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിൽ ലഭിച്ചിരുന്നതിനേക്കാൾ കുറഞ്ഞ ശമ്പളത്തിലാണ് കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിയമിതനായതെന്ന വാദവും നേതൃത്വം അംഗീകരിച്ചു. ഇക്കാര്യത്തിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണവെട്ടിൽ വീഴേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം എത്തിയത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തുടരാൻ താൽപര്യമില്ലെന്ന വിവരം അദീപ് അധികൃതരെ അറിയിെച്ചന്നാണ് സൂചന. എങ്ങനെയും വിവാദം അവസാനിപ്പിക്കണമെന്ന താൽപര്യമാണ് സി.പി.എം നേതൃത്വത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.