തിരുവനന്തപുരം: ബൈക്കുകളിൽ ആയുധവുമായെത്തിയ സംഘം ശ്രീകാര്യത്ത് സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. സാജുവിനാണ് വെേട്ടറ്റത്. തലക്കും കൈകാലുകൾക്കും ഗുരുതരമായി വെട്ടേറ്റ സജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ആർ.എസ്.എസുകാരാണെന്ന് സി.പി.എം ആരോപിച്ചു.
ബുധനാഴ്ച രാത്രി 9.30ന് ശ്രീകാര്യം ഇടവക്കോട് ജങ്ഷനിലായിരുന്നു സംഭവം. സുഹൃത്തിനോട് സംസാരിച്ച് നിൽക്കുകയായിരുന്ന സാജുവിനെ നിരവധി ബൈക്കുകളിൽ മാരക ആയുധങ്ങളുമായെത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സാജു അടുത്തുള്ള കടയിലേക്ക് ഒാടിക്കയറിയെങ്കിലും കടയിലിട്ടും വെട്ട് തുടർന്നു. ബഹളം കേട്ട് ഓടിയെത്തിയവരാണ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സാജുവിെൻറ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ശ്രീകാര്യം ഇടവക്കോട്ട് ആർ.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന ആരോപണം നിലനിൽക്കുകയായിരുന്നു. അതിനുശേഷം ഇടവക്കോട് ജങ്ഷനിലെ സാജുവിെൻറ വീടിനുനേരെ രണ്ടുതവണ ബോംബേറ് നടന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷയും ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.