കൊല്ലപ്പെട്ട മണിലാൽ    

മണ്‍റോതുരുത്തില്‍ സി.പി.എം പ്രവർത്തകനെ കുത്തിക്കൊന്നു: ബി.ജെ.പി പ്രവർത്തകൻ പിടിയിൽ

കുണ്ടറ: മണ്‍റോതുരുത്തില്‍ കുത്തേറ്റ സി.പി.എം പ്രവർത്തകൻ തല്‍ഷണം മരിച്ചു. മണ്‍റോതുരുത്ത് വില്ലിമംഗലം നിഥിപാലസില്‍ മയൂഖം റീസോട്ട് ഉടമ മണിലാല്‍ (54)  ആണ് മരിച്ചത്. ബി.ജെ.പി പ്രവർത്തകനും  മുന്‍ ദില്ലി പൊലീസുകാരനുമായ മൺറോതുരുത്ത് പുപ്പാശ്ശേരില്‍ അശോകനെ (56) നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.

ഞായറാഴ്ച രാത്രി 9.15 ഓടെ മൺറോതുരുത്ത് ബാങ്കിന് മുന്നിലായിരുന്നു സംഭവം. ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടെ അശോകന്‍ കുത്തുകയുമായിരുന്നു. മരിച്ച മണിലാല്‍ സി.പി.എം പ്രവര്‍ത്തകനാണ്. 

സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. മൃതദേഹം കൊല്ലം എന്‍.എസ് ആശുപത്രിയില്‍. ജയശ്രീയാണ് മരിച്ച മണിലാലിന്‍റെ ഭാര്യ. ഏക മകള്‍ അരുണിമ (നിധി).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.