തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കപ്പലിലെ കപ്പിത്താനാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിന് ജനങ്ങളോട് വോട്ട് ചോദിക്കാന്‍ പോലും അവകാശമില്ലെന്നും ഹസൻ പറഞ്ഞു.
അഴിമതി നടത്തി കോടികള്‍ സമ്പാദിച്ച് കേരളത്തിെൻറ പൊതുമുതല്‍ കൊള്ളയടിച്ച മുഖ്യമന്ത്രി വോട്ട് അട്ടിമറക്കാനും ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ ഉൗതിപ്പെരുപ്പിച്ച പ്രതിച്ഛായ എന്നത് കുറ്റംചെയ്ത പ്രതിയുടെ മുഖച്ഛായ ആണ്. കള്ളവോട്ടിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്.
ഭൂമി ഉണ്ടായത് മുതല്‍ ഇരട്ടവോട്ടുെണ്ടന്ന ന്യായീകരണമാണ് സി.പി.എം സെക്രട്ടറി പറഞ്ഞത്. സി.പി.എം ഉണ്ടായത് മുതലാണ് ഇരട്ടവോട്ട് ഉണ്ടായത്. സി.പി.എമ്മും കള്ളവോട്ടും ഇരട്ടക്കുട്ടികളാണ്. സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിെൻറ ആരോപണത്തോട് പ്രധാനമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.