ഗവർണറെ സി.പി.എം ഭയപ്പെടുന്നു- പി.എം.എ സലാം

കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഭരണഘടനയെപ്പോലും തള്ളിക്കളയാന്‍ കേരളത്തിന്റെ ഭരണത്തലവന്‍ ശ്രമിക്കുകയാണ്. സംഘപരിവാര്‍ അജണ്ട കേരളത്തില്‍ നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പു വെക്കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാല്‍ മറ്റ് അജണ്ടകള്‍ നടപ്പിലാക്കി കിട്ടുന്നതിന് അദ്ദേഹം ഇക്കാര്യത്തില്‍ ധാര്‍ഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും പി.എം.എ സലാം പറഞ്ഞു.

ഗവര്‍ണറെ സി.പി.എം ഭയപ്പെടുന്നു. ഗവര്‍ണര്‍ പറയുന്ന ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ പോലും സി.പി.എം അംഗീകരിച്ച് കൊടുക്കുകയാണ്. ഈ നിലപാട് വളരെ നിരാശാജനകമാണ്. ഇത് എന്തുകൊണ്ടാണെന്ന മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPM fears governor- PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.