പാലാ: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ, പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ തമ്മിലടി. സി.പി.എം കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബൈജു കൊല്ലംപറമ്പിലുമാണ് ഏറ്റുമുട്ടിയത്. കൗൺസില്‍ യോഗത്തിലാണ് നാടകീയരംഗങ്ങൾ.
നേരത്തേ, ആരോഗ്യ സ്ഥിരം സമിതി യോഗത്തില്‍ നഗരത്തിലെ തിയറ്ററിെൻറ ലൈസൻസ് പുതുക്കാൻ തീരുമാനിച്ചിരുന്നു. സ്ഥിരം സമിതി അംഗം ബിനു പുളിക്കക്കണ്ടം ഇതിൽ പെങ്കടുത്തിരുന്നില്ല. യോഗം അറിയിച്ചില്ലെന്ന് ബിനു പറയുേമ്പാൾ വീട്ടിൽ കത്ത് നൽകിയതായാണ് ബൈജുവിെൻറ വാദം. കൗൺസിൽ യോഗം ആരംഭിച്ചയുടൻ ഈ വിഷയം ബിനു ഉന്നയിച്ചു. ഒരാളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്നാല്‍ ഒഴിവാക്കപ്പെട്ടയാൾ പരാതി ഉന്നയിക്കുന്ന പക്ഷം ആ കമ്മിറ്റിയുടെ തീരുമാനത്തിന് സാധുത ഉണ്ടോയെന്നായിരുന്നു ബിനുവിെൻറ ചോദ്യം.
ചെയര്‍മാനും സെക്രട്ടറിയും ഒഴുക്കന്മട്ടില് മറുപടി പറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം കൗണ്‍സില്‍ യോഗം തുടര്‍ന്നാല്‍ മതിയെന്ന് ബിനു നിലപാടെടുത്തു. ഇതോടെ, കൗൺസിൽ ആദ്യം നടക്കട്ടെയെന്നും ബിനുവിെൻറ ചോദ്യത്തിനുത്തരം അത് കഴിഞ്ഞുമതിയെന്ന വാദവുമായി ബൈജു എഴുന്നേറ്റു.
ബിനുവും ബൈജുവും കസേരയില്‍ നിന്ന് എഴുന്നേറ്റ് നേർക്കുനേരേയെത്തി. വാക്പോര് തുടരുന്നതിനിടെ ബിനു ൈബജുവിെൻറ മുഖത്ത് അടിച്ചു. ബൈജുവും തിരിച്ചടിച്ചു. ഇതോടെ ഇരുവരെയും പിടിച്ചുമാറ്റി വീണ്ടും സീറ്റിലിരുത്തി. തര്ക്കങ്ങള്ക്കിെട ചെയര്മാന് അജണ്ട ഒരുവിധം വായിച്ച് അവസാനിപ്പിച്ചു.
കൗണ്‍സില്‍യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതിനിടെയും ഇരുവരും തമ്മിൽ സംഘർഷമുണ്ടായി. ഹാളിനുസമീപംനിന്ന തന്നെ ബിനു അടിച്ച് താെഴയിട്ടതായി ബൈജു പറഞ്ഞു. അടിയേറ്റ ബൈജു കൗണ്‍സില്‍ ഹാളിലെ കസേരകള്‍ക്കിടയിലേക്ക് തെറിച്ചുവീണു.
ബൈജുവിെൻറ നിലവിളികേട്ട് മുനിസിപ്പല്‍ ഉദ്യോഗസ്ഥരും മറ്റ് കൗണ്‍സിലര്‍മാരും പാഞ്ഞെത്തി. കൗൺസിലർമാർ കസേരയിൽ പിടിച്ചിരുത്തിെയങ്കിലും ബൈജു അലറിക്കരഞ്ഞു. പാലാ പൊലീസും എത്തി. സംഭവത്തെത്തുടര്‍ന്ന് സി.പി.എം- കേരള കോൺഗ്രസ് (എം) പ്രവര്‍ത്തകര്‍ ഇരുചേരിയായി തിരിഞ്ഞ് തടിച്ചുകൂടിയെങ്കിലും നേതാക്കൾ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി.
മുന്നണിയിലെ തർക്കമല്ല, വ്യക്തിയുണ്ടാക്കിയ പ്രശ്നമാണെന്ന് പിന്നീട് ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. ബിനു പുളിക്കക്കണ്ടമാണ് പ്രശ്നം സൃഷ്ടിച്ചതെന്നും അനാവശ്യമായി മർദിക്കുകയായിരുെന്നന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബൈജു കൊല്ലംപറമ്പിൽ മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുെന്നന്ന് ബിനു പുളിക്കക്കണ്ടവും ആരോപിച്ചു.
സംഭവം ചർച്ചയാകുകയും കൈയാങ്കളിയുടെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ എൽ.ഡി.എഫ് നേതൃത്വം ആശങ്കയിലായി. തർക്കം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ട സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടു. ഇടതുമുന്നണി അടിയന്തര പാര്‍ലമെൻററി പാര്‍ട്ടിയോഗം ചേര്‍ന്നു. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ എൽ.ഡി.എഫ് നേതൃയോഗവും ചേർന്നു. പിന്നാലെ സി.പി.എം-ജോസ് പക്ഷ നേതാക്കൾ സംയുക്ത വാർത്തസമ്മേളനം നടത്തി. സംഭവത്തെ ലഘൂകരിച്ച നേതാക്കൾ വ്യക്തിപരമായ പ്രശ്നത്തെ പർവതീകരിക്കുകയാണെന്നും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.