കോഴിക്കോട്: ന്യൂനപക്ഷങ്ങളെ സി.പി.എമ്മിനോടൊപ്പം നിർത്താൻ കെ.ടി. ജലീലിന് പുതിയ ചുമതല. മുസ്ലിം ലീഗിൽനിന്നും കോൺഗ്രസിൽനിന്നും വിഘടിച്ചു നിൽക്കുന്നവരെയും അസംതൃപ്തരെയും പാർട്ടി പ്ലാറ്റ്േഫാമിലെത്തിക്കുന്നതിന് 'മുഖ്യധാര റീേഡഴ്സ് ഫോറം' എന്ന പേരിൽ വേദി രൂപവത്കരിച്ച് പ്രവർത്തിക്കാനാണ് സി.പി.എം നേതൃത്വം പദ്ധതിയിട്ടിരിക്കുന്നത്. ഇതിെൻറ ചുമതലയാണ് ജലീലിന് നൽകിയത്.
2012ൽ പാർട്ടിയുടെ ആശിർവാദത്തോടെ ജലീലിന്റെ പത്രാധിപത്യത്തിൽ മുഖ്യധാര ത്രൈ മാസികയായി പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രകാശനം നിർവഹിച്ചത്. എന്നാൽ, ജലീൽ മന്ത്രിയായതോടെ പ്രസിദ്ധീകരണം മുടങ്ങി. ഇപ്പോൾ പുനരാരംഭിച്ച് അതിെൻറ പേരിൽ റീഡേഴ്സ് ഫോറം രുപവൽക്കരിക്കാനാണ് പാർട്ടി തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് സർക്കുലർ അയച്ചതായി അറിയുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ റീഡേഴ്സ് ഫോറത്തിന് സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ വരെ കമ്മറ്റികൾ രൂപവത്കരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാക്കി ഉയർത്തിക്കൊണ്ടുവരാനും ന്യൂനപക്ഷ വിഭാഗങ്ങളിൽ പാർട്ടിക്ക് സ്വീകാര്യത വർധിപ്പിക്കാനുമാണ് ഇതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. അതോടൊപ്പം ലീഗിലേയും കോൺഗ്രസിലെയും വിഘടിച്ചു നിൽക്കുന്നവരെ ഭാരവാഹിത്വം നൽകി ഫോറത്തിെൻറ നേതൃത്വത്തിലേക്ക് കൊണ്ട് വരാനും പരിപാടിയുണ്ടെന്ന് അറിയുന്നു. മതവിശ്വാസികൾക്കിടയിലേക്ക് നേരിട്ട് കടന്നു ചെല്ലാനുള്ള വേദിയായും ഫോറത്തെ ഉപയോഗപ്പെടുത്തും.
മുഖ്യധാര റീഡേഴ്സ് േഫാറം രൂപവത്കരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇത് സംബന്ധിച്ച് പാർട്ടിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജലീൽ പതികരിച്ചത്. അറിയിപ്പ് ലഭിക്കുന്ന മുറക്ക് സേന്താഷത്തോടെ ഉത്തരവാദിത്വം ഏറ്റെടുക്കും. ജനപ്രതിനിധികളായ പി.ടി.എ റഹീം, വി. അബ്ദുറഹിമാൻ, പി.വി. അൻവർ തുടങ്ങിയവരുടെയൊക്കെ സേവനം റീഡേഴ്സ് ഫോറത്തിെൻറ സംഘാടനത്തിനും പ്രചാരണത്തിനും ഉപയോഗപ്പെടുത്തുമെന്നും ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.