തിരുവനന്തപുരം: സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ സമീപനത്തിനെതിരായി 'സ്ത്രീപക്ഷ കേരളം ' എന്ന വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ സി.പി.എം. ജൂലൈ ഒന്നുമുതൽ എട്ടുവരെ നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി ഒരാഴ്ച നീളുന്ന ഗൃഹസന്ദർശനം പ്രേദശികമായി നടത്തുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇൗ ദിവസങ്ങളിൽ സ്ത്രീ വിരുദ്ധതക്കെതിരായ വിപുല പ്രചാരണവും പ്രാദേശികാടിസ്ഥാനത്തിൽ നടത്തും. ജൂലൈ എട്ടിന് കേരള വ്യാപകമായി സ്ത്രീപക്ഷ കേരളമെന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്ത്രീകളെയും യുവാക്കളെയും വിദ്യാർഥികളെയും സാഹിത്യ, സാംസ്കാരിക നേതാക്കളെയും പെങ്കടുപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.