കറി കുറഞ്ഞതിനെ ചൊല്ലി തട്ടുകടയിൽ പ്രശ്നമുണ്ടാക്കി; പിടിയിലായയാളെ വിട്ടയക്കാൻ പൊലീസ് സ്റ്റേഷനിൽ സി.പി.എം നേതാക്കളുടെ അതിക്രമം

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പേട്ട പൊലീസ് സ്റ്റേഷനിൽ സി.പി.എം നേതാക്കളുടെ പരാക്രമം. സ്റ്റേഷനിലെത്തിയ നേതാക്കൾ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉൾപ്പെടെ അ‍ഞ്ച് പേർക്കെതിരെ കേസെടുത്തു.

കറി കുറഞ്ഞതിനെ ചൊല്ലി തട്ടുകടയിൽ പ്രശ്നമുണ്ടാക്കിയതിനാണ് ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിന്നാലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി. കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട സംഘം പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.

തട്ടുകടക്കാർക്ക് പരാതി ഇല്ലാത്തതിനാൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുത്തിട്ടില്ല. എന്നാൽ, സ്റ്റേഷനിലെ പാറാവുകാരന്റെ പരാതിയിൽ രതീഷിനും കണ്ടാലറിയാവുന്ന അ‍ഞ്ചു പേർക്കുമെതിരെ കേസെടുത്തു.

Tags:    
News Summary - CPM leaders trespassed on the police station to release the arrested person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.