തിരുവനന്തപുരം: മാതാവ് അറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രെൻറ വീഴ്ച അന്വേഷിക്കാൻ ഏരിയ തലത്തിൽ സി.പി.എം മൂന്നംഗ കമീഷനെ നിയോഗിച്ചു. കമീഷൻ റിപ്പോർട്ടിൽ തീരുമാനം വരുംവരെ പാർട്ടി പരിപാടികളിൽ പെങ്കടുക്കുന്നതിൽ നിന്ന് ജയചന്ദ്രനെ പേരൂർക്കട ലോക്കൽ കമ്മിറ്റി വിലക്കി. അതേസമയം ജയചന്ദ്രെന പൂർണമായി പിന്തുണക്കുന്ന അഭിപ്രായമാണ് ലോക്കൽ കമ്മിറ്റി യോഗത്തിൽ ഉയർന്നത്.
ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പെൻറ സാന്നിധ്യത്തിൽ ബുധനാഴ്ച ചേർന്ന പേരൂർക്കട ഏരിയ കമ്മിറ്റിയാണ് കമീഷനെ നിയോഗിച്ചത്. ഏരിയ കമ്മിറ്റി അംഗങ്ങളായ വട്ടപ്പാറ ബിജുകുമാർ, ജയപാലൻ, വേലായുധൻ നായർ എന്നിവർ അടങ്ങിയ കമ്മിറ്റി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
ഏരിയ കമ്മിറ്റി യോഗത്തിന് മുമ്പ് രാവിലെയാണ് ലോക്കൽ കമ്മിറ്റി യോഗം നടന്നത്. മാധ്യമ ശ്രദ്ധ മാറ്റാൻ കേശവദാസപുരം പറമ്പുകോണത്തെ ലോക്കൽ കമ്മിറ്റി ഒാഫിസിലായിരുന്നു യോഗം. വിഷയം അവതരിപ്പിച്ച ഏരിയ സെക്രട്ടറി എസ്.എസ്. രാജലാൽ, കുട്ടിയെ ഉപേക്ഷിച്ചുവെന്ന ആരോപണത്തിൽ ജയചന്ദ്രന് പങ്കുണ്ടെങ്കിൽ തെറ്റുകാരനാണെന്നാണ് പാർട്ടിയുടെ നിലപാടെന്ന് പറഞ്ഞു. എന്നാൽ ആേരാപണം പൂർണമായി വിശ്വസിക്കാൻ പറ്റില്ലെന്നും മാതാവിെൻറ അനുമതി അതിലുണ്ടോ ഇല്ലയോ എന്നത് അന്വേഷണത്തിൽ തെളിയേണ്ടതാണെന്നും ഉപരികമ്മിറ്റിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
കമ്മിറ്റിയിൽ ഏതാണ്ട് ഭൂരിഭാഗം പേരും ജയചന്ദ്രെന ധാർമികമായി പിന്തുണച്ച് സംസാരിച്ചപ്പോൾ അനുപമയുടെ പങ്കാളി അജിത്തിെൻറ പിതാവ് ബേബി അഭിപ്രായമൊന്നും പറഞ്ഞില്ല. വിവാഹിതനായ ഒരാളുമായുള്ള ബന്ധം നിയമവിരുദ്ധമാണെന്നും അനുപമയുമായുള്ള ബന്ധം തുടരുേമ്പാൾ അജിത്തിെൻറ വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും അംഗങ്ങൾ പറഞ്ഞു. ആദ്യ ഭാര്യ നിലനിൽക്കേയുള്ള ബന്ധം അംഗീകരിക്കാൻ കഴിയില്ല. കുട്ടിക്കുമേൽ മാതാവ് എന്ന അവകാശമുള്ളപ്പോഴും ധാർമികതക്ക് നിരക്കാത്തതും നിയമവിരുദ്ധവുമായിരുന്നു ആ ബന്ധം. ഇതിനിടെ സംസാരിച്ച ജയചന്ദ്രൻ ഒരച്ഛൻ എന്ന നിലയിലുള്ള ചുമതല മാത്രമാണ് താൻ നിർവഹിച്ചതെന്ന് വികാരഭരിതനായി പറഞ്ഞു. അമ്മെയയും കുട്ടിയെയും എനിക്ക് കളയാൻ കഴിയില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇതല്ലാതെ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.