സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത് നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 24ാം പാർട്ടി കോൺഗ്രസ് തമിഴ്നാട്ടിലെ മധുരയിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ബ്രാഞ്ച് ലോക്കൽ സമ്മേളനങ്ങൾ സെപ്തംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും.

നവംബറിൽ ആണ് ഏര്യാ സമ്മേളനങ്ങൾ നടക്കുക. ഡിസംബർ, ജനുവരി മാസങ്ങളിൽ ജില്ലാ സമ്മേളനവും ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനവും നടക്കും. ഏപ്രിൽ മാസത്തിലാകും പാര്‍ട്ടി കോൺഗ്രസ് നടക്കുക. 

വയനാട് ദുരന്തമേഖലയിലെ പുനരധിവാസത്തിന് 25 ലക്ഷം രൂപ വകയിരുത്തി സിപിഎം. പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്നും എല്ലാ പാര്‍ട്ടിഘടകങ്ങളും അവരവരുടെ വിഹിതം സംഭാവന ചെയ്യണമെന്നും പാര്‍ട്ടി നേതൃത്വം നിർദേശിച്ചു. ദേശീയ തലത്തിൽ ഇടപെടൽ നടത്തി ഇതര സംസ്ഥാനങ്ങളിൽ നിന്നും ധനസമാഹരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - CPM state conference in Kollam in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.