സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; നവകേരള സദസ്സിന് എൽ.ഡി.എഫി​െൻറ ‘എപ്ലസ്’

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് യോഗം വെള്ളിയാഴ്ച ചേരും. യോ​ഗത്തിൽ നവകേരള സദസ്സിന്റെ വിലയിരുത്തൽ നടക്കും. ഇതിനുപുറമെ, ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് പ്രധാനമായും നടക്കുക. ഇതിനിടെ, നവകേരള സദസ്സ് സംസ്ഥാനത്തെ സാമ്പത്തിക പ്രയാസത്തി​െൻറ കാരണം ജനങ്ങളെയും ഇടത് അനുഭാവികളെയും ബോധിപ്പിക്കാനായതായെന്നാണ് എൽ.ഡി.എഫ്. വിലയിരുത്തുന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമിടയിലെ അമർഷം തണുപ്പിക്കാനായതാണ് നേട്ടമായി കണക്കാക്കുന്നത്. ഡി.എ, ശമ്പളപരിഷ്കരണ കുടിശ്ശികകൾ നൽകാത്തതിനാൽ സി.പി.എം. സർവീസ് സംഘടനയായ എൻ.ജി.ഒ. യൂണിയൻ പ്രതിനിധികളുടെ ഭാഗത്തുനിന്നുപോലും വിമർശനം ഉയർന്നിരുന്നു.

നവകേരള സദസ്സി​െൻറ പ്രചാരണത്തിന്‌ ഓഫീസുകൾ കേന്ദ്രീകരിച്ചുംമറ്റും നടത്തിയ പ്രചാരണ, വിളംബര പരിപാടികളിലൂടെ സാമ്പത്തികപ്രതിസന്ധിയുടെ കാരണം കേന്ദ്ര നിലപാടാണെന്നും തടഞ്ഞുവച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തിരികെ നൽകുമെന്നുമുള്ള സന്ദേശമാണ് എൻ.ജി.ഒ. യൂണിയൻ നൽകിയത്. ഇത് യൂണിയൻ അംഗങ്ങൾക്കും അനുഭാവികൾക്കും ബോധ്യമായെന്നാണ് ഇടതുമുന്നണിയുടെ അഭിപ്രായം.

സാമ്പത്തികപ്രതിസന്ധിമൂലം ആനുകൂല്യങ്ങൾക്ക് കാലതാമസമുണ്ടാകുന്ന ക്ഷേമ പെൻഷൻകാർ, പട്ടികജാതി, വർഗ വിഭാഗങ്ങൾ, പി.എസ്.സി. നിയമനം കിട്ടാത്തവർ തുടങ്ങിയവരെയെല്ലാം പ്രതിസന്ധിയുടെ കാരണം കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഇതോടെ, കേന്ദ്രസർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ​പ്രവർത്തകരെ സജ്ജരാക്കാനും ഇതിലൂടെ കഴിഞ്ഞുവെന്നാണ് പൊതുവായ അഭിപ്രായം. യു.ഡി.എഫ് വിട്ടുനിന്നത് ഗുണമായെന്നും അഭിപ്രായ​മുണ്ട്. ഇടതുരാഷ്ട്രീയം ഉയർത്തിപിടിച്ചുകൊണ്ട് നവകേരള സദസ്സിന് മുന്നോട്ട് പോകാൻ കഴിഞ്ഞത് യു.ഡി.എഫ് മാറി നിന്നതുകൊണ്ടാണെന്നാണ് കണക്കാക്കുന്നത്.

പങ്കാളിത്ത പെൻഷനിലേക്ക് തിരിച്ചു പോകണമെന്നും തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട്, സി.പി.ഐ. സംഘടനയായ ജോയിൻറ് കൗൺസിലുൾ​പ്പെടെ സമരം ചെയ്തിരുന്നു. ഇത്തരം പ്രതിഷേധങ്ങളുടെ മൂർച്ച കുറക്കാൻ കഴിയുവെന്നത് വലിയ നേട്ടമായി പറയുന്നു. 

Tags:    
News Summary - CPM State Secretariat today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.