അതിഥി അധ്യാപക സേവനം: അപേക്ഷ ക്ഷണിച്ചു

അതിഥി അധ്യാപക സേവനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കോഴിക്കോട് സർക്കാർലോ കോളജിൽ 2025-2026 അധ്യയന വർഷത്തിൽ നിയമം, മാനേജ്‌മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അതിഥി അധ്യാപകരായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും നേടിയിരിക്കണം.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം. അപേക്ഷ ഫോം പൂരിപ്പിച്ചു ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ മേയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം തപാൽ മുഖേനയോ, calicutlawcollegeoffice@gmail.com എന്ന ഇ-മെയിൽ മുഖേനയോ ഓഫീസിൽ നേരിട്ടോ സമർപ്പിക്കണം.

അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഒരു പകർപ്പ് സഹിതം കോഴിക്കോട് ലോ കോളജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചക്ക് ഹാജരാകണം. നിയമ വിഷയത്തിന് മെയ് 12, 13 നും മാനേജ്‌മെന്റ്‌ വിഷയത്തിന് 15 നും, ഇംഗ്ലീഷിന് 16 നുമാണ് കൂടിക്കാഴ്ച. വിശദവിവരങ്ങൾക്ക്: https://glckozhikode.ac.in, ഫോൺ: 0495 2730680.

Tags:    
News Summary - Guest Teacher Service: Applications invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.