കൊച്ചി: പൊതുമേഖല, മൂലധനം, നിക്ഷേപ കാര്യങ്ങളിൽ പാർട്ടി നയം മാറണമെന്ന് സി.പി.എം കേരള ഘടകത്തിന്‍റെ 'പരിഷ്കരണ രേഖ'. 23 ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ മുതിർന്ന പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച 'നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്' എന്ന നാല് ഭാഗങ്ങളുള്ള കരട് റിപ്പോർട്ടിലാണ് പരിഷ്കരണ നിർദേശം മുന്നോട്ടുവെക്കുന്നത്.
പ്രതിനിധി സമ്മേളനത്തിൽ ചൊവ്വാഴ്ച വൈകീട്ട് രണ്ട് മണിക്കൂർ നീണ്ട പ്രസംഗത്തിൽ സി.പി.എമ്മിന്‍റെ പ്രഖ്യാപിത നയങ്ങളിൽ വലിയ പൊളിച്ചെഴുത്താവുന്ന പരിഷ്കരണ നിർദേശമാണുള്ളത്. തള്ളിയാലും ഉൾക്കൊണ്ടാലും വരുംനാളുകളിൽ വലിയ ചർച്ചക്ക് ഇത് തുടക്കം കുറിക്കും.
സംസ്ഥാനത്തെ വ്യവസായം, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന മേഖലകളിൽ പൊതു - സ്വകാര്യ പങ്കാളിത്തം (പി.പി.പി) കൊണ്ടുവരുക, പൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽനിന്ന് സാവധാനം സർക്കാർ പിന്മാറി ലാഭകേന്ദ്രങ്ങൾ ആക്കുക എന്നത് തൊഴിലാളികളുടെ ഉത്തരവാദിത്തം ആക്കുക, പരമ്പരാഗത വ്യവസായങ്ങളിൽ വിദേശ സാങ്കേതികവിദ്യയുടെ നിക്ഷേപം തുടങ്ങിയ സുപ്രധാന നിർദേശങ്ങൾ അടങ്ങിയതാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.