നെയ്യാറ്റിൻകര (തിരുവനന്തപുരം): കുടിയൊഴിപ്പിക്കുന്നതിനിടെ നെയ്യാറ്റിൻകരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ൈക്രംബ്രാഞ്ച് സി.ഐ അഭിലാഷിെൻറ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുൽ, രഞ്ജിത്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരിൽനിന്ന് മൊഴിയെടുത്തു. മരണത്തെക്കുറിച്ചും വസ്തുസംബന്ധിച്ച വിശദാംശങ്ങളുമാണ് ചോദിച്ചറിഞ്ഞത്. വരുംദിവസങ്ങളിൽ കൂടുതൽപേരിൽനിന്ന് മൊഴിയെടുക്കും.
കുടിയൊഴിപ്പിക്കലിന് പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് രാഹുലും രഞ്ജിത്തും മൊഴി നൽകി. പൊലീസ് വീഴ്ചയുൾപ്പെടെയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എസ്.പി എസ്. ഷാനവാസിെൻറ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞമാസം 22നാണ് കുടിയൊഴിപ്പിക്കലിനെത്തിയ അധികൃതർക്ക് മുന്നിൽ രാജനും ഭാര്യയും ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. രാജെൻറ കൈവശമുണ്ടായിരുന്ന ലൈറ്റർ തട്ടിക്കളയാൻ എ.എസ്.െഎ അനിൽ ശ്രമിക്കുന്നതിനിടെ തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളേലറ്റ രാജനും ഭാര്യയും പിന്നീട് മരിച്ചു.
അതിനിടെ രാജെൻറ മൂത്ത മകൻ രാഹുലിന് നെല്ലിമൂട് സഹകരണബാങ്കിൽ സി.പി.എം ജോലി വാഗ്ദാനം ചെയ്തു. നെയ്യാറ്റിൻകര എം.എൽ.എ ആൻസലനാണ് കഴിഞ്ഞദിവസം വീട്ടിലെത്തി ഇക്കാര്യം അറിയിച്ചത്. രാജൻ ഷെഡ് കെട്ടി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഭൂമി പരാതിക്കാരിയായ വസന്തയിൽനിന്ന് വാങ്ങാൻ ബോബി ചെമ്മണ്ണൂരുണ്ടാക്കിയ കരാറിലും തർക്കം തുടരുകയാണ്. വസന്തയുടെ കൈവശമുള്ളത് വ്യാജ പട്ടയമെന്നാണ് രാജെൻറ മക്കളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.