?????? ???????? ?????? ?????????? ??????? ?????????????????? ???????????? ?????????????? ???????? ?????? ?????? ????. ???????? ????? ???? ?????????????

തർക്കത്തിന്​ വിരാമം; കോവിഡ് ബാധിച്ചയാളുടെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചു

ചാലക്കുടി: കോവിഡ് ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം സംസ്​കരിക്കുന്നത്​ സംബന്ധിച്ച തർക്കത്തിന്​ പരിഹാരമായി. തച്ചുടപ്പറമ്പ് സ​െൻറ്​ സെബാസ്​റ്റ്യൻസ് പള്ളിസെമിത്തേരിയിൽതന്നെ സംസ്കരിച്ചു. തച്ചുടപ്പറമ്പ് അസീസി നഗർ പാണംപറമ്പിൽ ചാക്കോയുടെ മകൻ ഡിന്നിയുടെ (43) മൃതദേഹമാണ്​ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രത്യേകം നിർമിച്ച കുഴിയിൽ സംസ്കരിച്ചത്​​. പ്രദേശത്ത് കലക്ടർ നിരോധനാജ്​ഞ പ്രഖ്യാപിച്ചിരുന്നു​.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരി​െക്ക തിങ്കളാഴ്ചയാണ് ഡിന്നി മരിച്ചത്. ചൊവ്വാഴ്ച ഉച്ച 1.30ന് മൃതദേഹം ഏറ്റുവാങ്ങേണ്ടതായിരുന്നുവെങ്കിലും സംസ്കാരത്തെ ചൊല്ലി വീട്ടുകാരും പള്ളി അധികൃതരും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. ഇടവകയായ തച്ചുടപ്പറമ്പ് പള്ളിസെമിത്തേരിയിൽ സംസ്കരിക്കണമെന്നായിരുന്നു വീട്ടുകാരുടെ താൽപര്യം. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പള്ളി അധികൃതർ അനുവാദം നൽകിയില്ല. 

താഴ്ന്നപ്രദേശമായതിനാൽ അഞ്ചടിയിലധികം താഴ്ത്തിയാൽ വെള്ളം ഉറവയെടുക്കുമെന്നും മൃതദേഹം സംസ്കരിക്കുന്നത് പ്രശ്നം സൃഷ്​ടിക്കുമെന്നുമാണ് പള്ളി അധികൃതർ പറഞ്ഞത്. ബുധനാഴ്ച രാവിലെ ഇക്കാര്യം പരിശോധിക്കാൻ നഗരസഭയോട് കലക്ടർ ആവശ്യപ്പെട്ടു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ മണ്ണുമാന്തിയന്ത്രവുമായി എത്തി പള്ളി അധികൃതരുടെ അനുമതിയോടെ കുഴിയെടുത്തു. ഒമ്പതടിയോളം താഴ്ത്തിയിട്ടും വെള്ളം ഉറവയെടുത്തില്ല. വിവരം അറിയിച്ചതിനെ തുടർന്ന് കലക്ടർ ഉച്ചയോടെ സ്ഥലത്തെത്തി നേരിൽ പരിശോധിച്ച് ഉറപ്പുവരുത്തി. 

അപ്പോഴേക്കും ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ തച്ചുടപ്പറമ്പ് പള്ളിയിലെത്തി. ജില്ല പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി. നഗരസഭ ചെയർപേഴ്സൻ ജയന്തി പ്രവീൺ കുമാർ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തുണ്ടായിരുന്നു.

 ചർച്ച നടന്നെങ്കിലും പള്ളി അധികൃതർ വഴങ്ങിയിരുന്നില്ല. ഇവിടെ  സംസ്കരിക്കരുതെന്നും അതിരപ്പിള്ളിയിൽ രൂപതയുടെ വക എട്ട്​ ഏക്കർ സ്ഥലത്ത് വ്യാഴാഴ്ച സംസ്കരിക്കാമെന്നും യോഗത്തിൽ പള്ളി അധികൃതർ അഭിപ്രായപ്പെട്ടു. എന്നാൽ, ഇതിനിടയിൽ സംസ്കാരം തടയാൻ ആവശ്യപ്പെട്ട് മുനിസിഫ്​ കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് അഡ്വക്കറ്റ് കമീഷൻ യോഗത്തിൽ എത്തി സംസ്കാരം തൽക്കാലം സ്​റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 

ഇതോടെ പ്രശ്നങ്ങൾ നാടകീയമായി. തുടർന്ന് തർക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട്​ മൃതദേഹം പള്ളിയിൽതന്നെ സംസ്കരിക്കാൻ കലക്ടർ ഉത്തരവിടുകയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനെതിരെ രാവിലെ മുതൽ പ്രദേശവാസികൾ പള്ളിപ്പരിസരത്ത് തിങ്ങിക്കൂടിയിരുന്നു. 

ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷി​​െൻറ നേതൃത്വത്തിൽ പൊലീസ് എത്തി അവരെ പിരിച്ചുവിട്ടു. സംഘർഷാവസ്ഥ ഒഴിവാക്കാനാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്​. ബുധനാഴ്​ച രാത്രി എ​ട്ടരയോടെയാണ്​ സംസ്​കാരം നടത്തിയത്​.

Tags:    
News Summary - cremation held in church semithery - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.