തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ ക്രൈം ബ്രാഞ്ച് തെളിവെടുപ്പ്. നയന വാടകക്ക് താമസിച്ച വീടാണിത്.
കേസ് അന്വേഷിച്ച പൊലീസിൽ നിന്ന് ചില രേഖകളടക്കം ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.
വെള്ളിയാഴ്ചയാണ് നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചത്. 13 പേരാണ് സംഘത്തിലുള്ളത്.
പ്രധാനപ്പെട്ട തെളിവുകൾ നഷ്ടപ്പെട്ടു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ. ശശികല രംഗത്തുവരികയും ചെയ്തിരുന്നു. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പൊലീസിന് നല്‍കിയിട്ടില്ലെന്നും കൊലപാതക സാധ്യതയെന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നുമാണ് മുന്‍ ഫോറന്‍സിക് മേധാവി ശശികല പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.