നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ് കേസ്. ശ്വേത മേനോന്‍റെ പരാതയിൽ ഐ.ടി നിയമം പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കു ലഭിച്ചതിനു പിന്നാലെ യൂട്യൂബ് ചാനലിലെ വിഡിയോ ഡിലീറ്റ് ചെയ്യാൻ ക്രൈം നന്ദകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് തയാറാകാതിരുന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്. ശ്വേത മേനോൻ നേരത്തെ അഭിനയിച്ച പരസ്യചിത്രത്തിലെ രംഗങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇയാൾ വിഡിയോ നിർമിച്ചത്. ചോദ്യം ചെയ്യലിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

വിഡിയോയിൽ അപകീർത്തികരമായ ഭാഗം മാത്രം നീക്കം ചെയ്യാമെന്നാണ് നന്ദകുമാർ പൊലീസിനെ അറിയിച്ചത്. എന്നാൽ വിഡിയോ മുഴുവൻ സ്ത്രീവിരുദ്ധമാണെന്ന നിലപാട് പൊലീസ് സ്വീകരിക്കുകയായിരുന്നു. നേരത്തെ മന്ത്രി വീണ ജോർജിനെ അപകീർത്തിപ്പെടുത്തി വിഡിയോ നിർമിച്ചതിനും നന്ദകുമാറിനെതിരെ കേസുണ്ട്. ഇതിൽ പോലീസ് നടപടി സ്വീകരിച്ചിരുന്നു. ജാതീയ അതിക്ഷേപം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.

Tags:    
News Summary - Crime Nandakumar Taken Into Custody on Defamation Case filed by Swetha Menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.