‘കു​രി​ശ്’​ ആ​യു​ധ​മാ​യി; വി​ജ​യി​ക്കു​ന്ന​ത്​ കൈ​യേ​റ്റ മാ​ഫി​യ​യു​ടെ അ​ജ​ണ്ട


തൊടുപുഴ: മൂന്നാറിൽ സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ ശക്തമായ നിലപാടുമായി രംഗത്തുവന്ന റവന്യൂ വകുപ്പിെൻറ നീക്കങ്ങൾക്ക് ‘കുരിശ്’ വിവാദം തിരിച്ചടിയായി. കൈയേറ്റം ഒഴിപ്പിക്കലിനെ ഒളിഞ്ഞും തെളിഞ്ഞും എതിർത്ത രാഷ്ട്രീയ നേതൃത്വങ്ങൾ പാപ്പാത്തിച്ചോലയിലെ കുരിശിനെ റവന്യൂ വകുപ്പിനെതിരെ ആയുധമാക്കിയപ്പോൾ ഫലത്തിൽ അത് കൈയേറ്റ മാഫിയയുടെ അജണ്ടയുടെ വിജയമായി. കൈയേറ്റത്തിനെതിരായ റവന്യൂ വകുപ്പിെൻറ നീക്കത്തിന് തടയിടുന്നതിലേക്കും തൽക്കാലത്തേക്കെങ്കിലും ഒഴിപ്പിക്കൽ നിർത്തിവെപ്പിക്കുന്നതിലേക്കും കാര്യങ്ങൾ ഏറെക്കുറെ എത്തിക്കാൻ സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങൾക്ക് കഴിഞ്ഞു.

മൂന്നാറിലെ കൈയേറ്റങ്ങളിൽ വൻകിടക്കാർക്കൊപ്പം രാഷ്ട്രീയ നേതൃത്വങ്ങളും എന്നും പ്രതിക്കൂട്ടിലാണ്. സി.പി.എം, കോൺഗ്രസ് നേതാക്കൾ സ്വന്തം നിലക്കും ബിനാമി പേരുകളിലും ഇവിടെ ഭൂമി കൈയേറുകയും അനധികൃതമായി കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകിയ ദേവികുളം മുൻ ആർ.ഡി.ഒ സബിൻ സമീദിനെ രാഷ്ട്രീയ സമ്മർദങ്ങളെത്തുടർന്ന് സ്ഥലംമാറ്റി. 

തുടർന്ന് സബ് കലക്ടർ വി. ശ്രീറാം വെങ്കിട്ടരാമൻ കൈേയറ്റക്കാർക്കെതിരെ ശക്തമായ നീക്കം ആരംഭിച്ചതോടെ സി.പി.എം നേതൃത്വം ഇദ്ദേഹത്തിെൻറ നടപടി ജനദ്രോഹമാണെന്ന് ആരോപിച്ച് രംഗത്തുവരികയും പോഷക സംഘടനയായ കർഷകസംഘം രണ്ടാഴ്ചയോളം സബ് കലക്ടർക്കെതിരെ സമരം നടത്തുകയും ചെയ്തു. എന്നാൽ, റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.െഎ സബ് കലക്ടറെ മാറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. കോൺഗ്രസ് നേതൃത്വവും സ്വന്തം പാർട്ടിക്കാരുടെ കൈേയറ്റങ്ങളെ കണ്ടില്ലെന്നു നടിച്ചു. 

എന്നാൽ, കൈേയറ്റം ഒഴിപ്പിക്കാൻ റവന്യൂ മന്ത്രിയുടെ ശക്തമായ പിന്തുണ ലഭിച്ചതോടെ മുന്നോട്ടുപോകാൻ തന്നെ ജില്ല ഭരണകൂടം തീരുമാനിച്ചു. തുടർന്നാണ്, സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി എന്ന സംഘടന സൂര്യനെല്ലി പാപ്പാത്തിച്ചോലയിൽ 200 ഏക്കറോളം ഭൂമിയിൽ കുരിശ് സ്ഥാപിച്ച് നടത്തിയ കൈേയറ്റം വ്യാഴാഴ്ച ഒഴിപ്പിച്ചത്.

കൈേയറ്റ വിഷയത്തിൽ ആരോപണ വിധേയനായ ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനും സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനുമാണ് ഇതിനെതിരെ ആദ്യം ആഞ്ഞടിച്ചത്. കുരിശ് പൊളിച്ചതിനെ മുഖ്യമന്ത്രിയും രൂക്ഷമായി വിമർശിച്ചതോടെ ഇവരുടെ പ്രതികരണങ്ങൾക്ക് ശക്തികൂടി. കോൺഗ്രസിെൻറ മുതിർന്ന നേതാക്കളും കുരിശ് പൊളിച്ചതിനെതിരെ  രംഗത്തുവന്നു. ക്രൈസ്തവ സമുദായത്തിെൻറ പിന്തുണ നേടുകയും ജില്ല ഭരണകൂടത്തിെൻറ നടപടികളിൽ പാളിച്ചയുണ്ടെന്ന് വരുത്തിത്തീർത്ത് വൻകിടക്കാരുടെ കൈേയറ്റം ഒഴിപ്പിക്കുന്നത് തടയുകയുമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. 

വൻകിട കൈേയറ്റക്കാരും ജില്ലയിലെ സി.പി.എം നേതൃത്വവും പ്രധാനമായും ആഗ്രഹിച്ചതും അതുതന്നെ. ജില്ല ഭരണകൂടത്തിെൻറ ശ്രദ്ധ പട്ടയവിതരണ നടപടികളിലേക്ക് തിരിച്ചുവിട്ട് കൈേയറ്റം ഒഴിപ്പിക്കൽ മരവിപ്പിക്കാനാണ് സർക്കാറിെൻറ പുതിയ നീക്കം.

Tags:    
News Summary - cross become a tool in munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.