തൃശൂർ: കഞ്ചാവുമായി പിടിയിലായ മലപ്പുറം സ്വദേശി രഞ്ജിത് മരിച്ച സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തും. എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും യുവാവിനെ ക്രൂരമായി മർദിച്ചവർ ഒരു പ്രിവൻറിവ് ഒാഫിസറും ഒരു സിവിൽ ഒാഫിസറുമാണ് എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണിത്. ഇവരുടെ പേരിൽ കൊലക്കുറ്റം ചുമത്താമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
സംഘത്തിലുണ്ടായിരുന്ന ഡ്രൈവറെ സാക്ഷിയാക്കിയാവും കേസ് ഫയൽ തയ്യാറാക്കുക. ഒരാൾ മാപ്പ് സാക്ഷിയാവാനും സാധ്യതയുണ്ട്. സംഭവത്തിലെ സാക്ഷികളായി എക്സൈസ് അവതരിപ്പിച്ചിരുന്നവരിൽ നിന്ന് ശനിയാഴ്ച രാത്രിയും പൊലീസ്മൊഴി എടുത്തു. ഗുരുവായൂരിൽ നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയതെന്നാണ് പൊലീസിെൻറയും വിലയിരുത്തൽ.
എന്നാൽ കഞ്ചാവ് കണ്ടെടുത്തതിൽ വ്യക്തത വന്നിട്ടില്ല. പിടികൂടുമ്പോൾ രണ്ട് കിലോ കഞ്ചാവ് ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. കൂടുതലുള്ളത് കണ്ടെത്താൻ വേണ്ടിയാണ് പാവറട്ടിയിലെ ഷാപ്പ് ഗോഡൗണിലെത്തിച്ച് മർദിച്ചതത്രെ. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.