കസ്​റ്റഡി മരണം: കോടതി രാഷ്​ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്ന്​ ഹൈകോടതി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തി​​​െൻറ കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണ സംഘത്തോട് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി  നിർദേശിച്ചു. ​െഎ.ജി ശ്രീജിത്തി​​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്​ കേസ്​ അന്വേഷിക്കുന്നത്​. കേസി​െല പ്രധാനപ്രതികളെല്ലാം പുറത്തു തന്നെയാണെന്ന്​ ശ്രീജിത്തി​​​െൻറ കുടുംബം വാദിച്ചു. എന്നാൽ അന്വേഷണം നല്ല രീതിയിലാണ്​ മുന്നോട്ടു പോകുന്നതെന്ന്​ സർക്കാർ കോടതി​െയ അറിയിച്ചു. 

അതിനിടെ, കേസിൽ കക്ഷി ചേർക്കണമെന്ന ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണ​​​െൻറ ആവശ്യം കോടതി അംഗീകരിച്ചില്ല. രാഷ്​ട്രീയക്കാരനാകുന്നത്​ കുറ്റമല്ല. അതേസമയം കോടതി രാഷ്​​്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്ന്​ ഹൈകോടതി  മുന്നറിയിപ്പ്​ നൽകി. 

കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. കേസ്​ അടുത്തമാസം അഞ്ചിന്​ പരിഗണിക്കാൻ മാറ്റി. സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചത്. എന്നാല്‍ പൊലീസുകാര്‍ പ്രതിയായ കേസില്‍ പൊലീസുകാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബം ഹരജിയില്‍ ആവശ്യപ്പെടുന്നത്.  കേസിലെ നാലാം പ്രതി എസ്.ഐ ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുമ്പാകെ വരുന്നുണ്ട്.

Tags:    
News Summary - Custody Death: Court Is Not a stage for Political Drama, High Court - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.