പാവറട്ടി കസ്​റ്റഡി മരണം: മൂന്ന്​ എക്​സൈസ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ അറസ്​റ്റിൽ

തൃ​ശൂ​ർ: ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ര​ഞ്​​ജി​ത് കസ്​റ്റഡിയിൽ വെച്ച്​ മരിച്ച സം​ഭ​വ​ത്തി​ൽ മൂന്ന്​ എക്​സൈസ്​ ഉദ്യോഗസ്ഥർ അറസ്​റ്റിൽ. എക്​സൈസ്​ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർമാരായ അബ്​ദുൾ ജബ്ബാർ, ജി. അനൂപ്​ കുമാർ, എക്​സൈസ്​ ഓഫീസർ നിധിൻ എം. മാധവ്​ എന്നിവരെയാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​.

യുവാവ്​ മരിച്ച സംഭവത്തിൽ ഇയാളെ കസ്​റ്റഡിയിലെടുത്ത സംഘത്തിലെ എട്ടുപേരെ സസ്​പെൻഡ്​ ചെയ്​തിരുന്നു. അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തിലാണ്​ ഇവരെ ക​മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്

എ​ട്ട് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ങ്കി​ലും പൊ​ലീ​സി​ൽ നി​ന്ന്​ എ​ക്സൈ​സി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ഇ​യാ​ളെ ക​ടു​ത്ത മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇവർക്കെതിരെ കൊലകുറ്റം ചുമത്താൻ പൊലീസിന്​ നിയമോപദേശം ലഭിച്ചിരുന്നു.

ര​ണ്ട്​ കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്​​സൈ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ഞ്ജി​ത്ത് ചൊ​വ്വാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. പാ​വ​റ​ട്ടി സാ​ൻ ജോ​ൺ​സ് ആ​ശു​പ​ത്രി​യി​ൽ ര​ഞ്‌​ജി​ത്തി​നെ മ​രി​ച്ച നി​ല​യി​ലാ​ണ് എ​ത്തി​ച്ച​ത്.

Tags:    
News Summary - Custody death - Three Excise officers arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.