കാരാട്ട്​ ഫൈസലിനെ കസ്​റ്റംസ്​ വിട്ടയച്ചു

കൊച്ചി: സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ കസ്​റ്റഡിയിലെടുത്ത കെടുവള്ളി നഗരസഭ എൽ.ഡി.എഫ്​ സ്വതന്ത്ര കൗൺസിലർ കാരാട്ട്​ ഫൈസലിനെ കസ്​റ്റംസ്​ വിട്ടയച്ചു. വ്യാഴാഴ്​ചയാണ്​ കസ്​റ്റംസ്​ ഫൈസലിനെ കസ്​റ്റഡിയിലെടുത്തത്​.

വ്യാഴാഴ്​ച വെളുപ്പിന്​ നാലുമണിക്ക്​ ​കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്​റ്റംസ്​ റെയ്​ഡ്​ നടത്തി. വീട്ടിൽനിന്ന്​ ഫോൺ വിളികൾ സംബന്ധിച്ച രേഖകൾ കണ്ടെടുത്തതായാണ്​ വിവരം. പിന്നീട്​ ഫൈസലിനെ കൊച്ചിയിലെത്തിച്ച്​ കൂടുതൽ ചോദ്യം ചെയ്​തു.

കേസിൽ കസ്​റ്റഡിയിലുള്ള കെ.ടി. റമീസ്​ അടക്കമുള്ളവരെ ചോദ്യം ചെയ്​തതിലൂടെയാണ്​ കാരാട്ട്​ ഫൈസലി​ലേക്കും അന്വേഷണം എത്തിയത്​. 

Tags:    
News Summary - Customs Released karat Faizal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.